TRENDING:

Actress Attack case| നടിക്ക് പിന്തുണയുമായിപൃഥ്വിരാജും ടൊവിനോ തോമസും; പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ

Last Updated:

പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള നിരവധി താരങ്ങൾ നടിക്ക് പരസ്യപിന്തുണ നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ (Actress Attack case) നടിക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ. മുൻനിര താരങ്ങളിൽ പലരും മൗനത്തിലായപ്പോൾ യുവ താരങ്ങളായ പൃഥ്വിരാജ് (Prithviraj), ടൊവിനോ തോമസ് (Tovino Thomas), കുഞ്ചാക്കോ ബോബൻ (Kunchacko Boban)അടക്കമുള്ള നിരവധി താരങ്ങൾ നടിക്ക് പരസ്യപിന്തുണ നൽകി.
advertisement

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എന്ന കുറിപ്പോടെയാണ് നടി സോഷ്യൽമീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ആഷിഖ് അബു, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ആര്യ, ജിയോ ബേബി, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേർ നടിയുടെ പോസ്റ്റ് പങ്കുവെച്ചു.

advertisement

Also Read-Actress Attack Case| 'ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച്‌ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട്'; പള്‍സർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്

"5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

advertisement

Also Read-Actress Attack case|'ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും; കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി'

നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി".

എന്നായിരുന്നു നടിയുടെ കുറിപ്പ്. കേസിൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി നടി രംഗത്തെത്തിയത്.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പി​നെ​തി​രെ പു​തി​യ കേ​സ് കഴിഞ്ഞ ദിവസം ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരുന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ ആ​റു ​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍. ബന്ധുവായ അ​പ്പു, ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും പ്ര​തി​ക​ള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക​ണ്ടാ​ല​റി​യാ​വു​ന്ന വ്യ​ക്തി​യെ​ന്നാ​ണ് ആ​റാം പ്ര​തി​യെ​ക്കു​റി​ച്ച്‌ എ​ഫ്.​ഐ.​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​സ​ന്ധ്യ, എ​റ​ണാ​കു​ളം മു​ന്‍ റൂ​റ​ല്‍ എ​സ്.​പി​യും ഇ​പ്പോ​ള്‍ ഐ.​ജി​യു​മാ​യ എ.​വി. ജോ​ര്‍​ജ്, എ​സ്.​പി. സു​ദ​ര്‍​ശ​ന്‍, സോ​ജ​ന്‍, ബൈ​ജു പൗ​ലോ​സ് എ​ന്നി​വ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നാ​ണ് കേ​സ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack case| നടിക്ക് പിന്തുണയുമായിപൃഥ്വിരാജും ടൊവിനോ തോമസും; പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories