Actress Attack case|'ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും; കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി'

Last Updated:

5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ (Actress Attack case) പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി. കേസിൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സോഷ്യൽമീഡിയയിലൂടെ നടിയുടെ പ്രതികരണം വന്നിരിക്കുന്നത്. "ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര" എന്ന കുറിപ്പോടെയാണ് പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം:
"5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
advertisement
നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി"
NB: നിയപരമായ വിലക്കുകൾ നിലനിൽക്കുന്നതിനാൽ നടിയുടെ പേരോ വിശദാംശങ്ങളോ നൽകാൻ സാധിക്കുന്നതല്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack case|'ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും; കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി'
Next Article
advertisement
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
  • തിരുവനന്തപുരം ആർസിസിയിൽ തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് മാറി നൽകി.

  • പാക്കിങ്ങിലെ പിഴവിനെ തുടർന്ന് 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയശേഷം പിഴവ് കണ്ടെത്തി.

  • ഗ്ലോബെല ഫാർമ നിർമ്മിച്ച ടെമൊസോളോമൈഡ്-100 പാക്കിങ്ങിൽ എറ്റോപോസൈഡ്-50 ഗുളികയാണ് വിതരണം ചെയ്തത്.

View All
advertisement