"പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. ജോസ് കെ മാണി വിഭാഗത്തിന് സീറ്റുകൾ ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. അതിനെ മാനിക്കേണ്ടതാണ്. എൻസിപിയുടെ നാല് സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നതിനോട് യോജിപ്പില്ല. കഴിയുമെങ്കിൽ ഒരു സീറ്റുകൂടി തരപ്പെടുത്തുകയാണ് ലക്ഷ്യം"- എ കെ ശശീന്ദ്രൻ പറഞ്ഞു.
advertisement
കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ടുകൊടുക്കുമോയെന്ന കാര്യം അറിയില്ല. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ട്. ചില വിട്ടുവീഴ്ച്ചകൾ വേണ്ടിവരുമെന്ന സൂചനയും ശശീന്ദ്രൻ നൽകുന്നുണ്ട്. പാലാ വിട്ടുനൽകേണ്ടി വന്നാലും മുന്നണി വിടില്ലെന്ന സൂചനയാണ് ശശീന്ദ്രൻ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 02, 2021 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എൽ.ഡി.എഫിനൊപ്പം നിൽക്കും; നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും': എ.കെ ശശീന്ദ്രൻ
