ഓണ്‍ലൈന്‍ പഠനത്തിന് അച്ഛൻ നൽകിയ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു; പി ഹണ്ട് ഓപറേഷനില്‍ കുടുങ്ങി പതിമൂന്നുകാരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ദിവസേന രണ്ടര മണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ ഈ വിദ്യാർത്ഥി അശ്ലീല സൈറ്റുകളിലെ സന്ദര്‍ശകനായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട്: കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നവരെ പിടികൂടാനായി കേരളാ പോലിസ് നടത്തുന്ന പി ഹണ്ട് ഓപറേഷനില്‍ പാലക്കാട് കുടുങ്ങിയത് പതിമൂന്നുവയസുകാരൻ. കൊല്ലങ്കോട് നെന്മാറ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പൊലീസ് പിടിയിലായത്.
ദിവസേന രണ്ടര മണിക്കൂര്‍ മുതല്‍ മൂന്നര മണിക്കൂര്‍ വരെ ഈ വിദ്യാർത്ഥി അശ്ലീല സൈറ്റുകളിലെ സന്ദര്‍ശകനായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും മണിക്കൂറുകളോളം ദൃശ്യങ്ങള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതോടെയാണ് വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ.പി അഡ്രസ് പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് കൂടുതലായി കണ്ടിരുന്നത്.
advertisement
ഓണ്‍ലൈന്‍ ക്ലാസിനായി നൽകിയ അച്ഛന്റെ ഫോണില്‍നിന്നാണ് കുട്ടി അശ്ലീല വൈബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നത്. തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ഈ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തതിനാൽ അവ വീണ്ടെടുക്കുന്നതിനായി ഫോണ്‍ വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ എ ദീപകുമാര്‍ പറഞ്ഞു.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേരളാ പോലിസ് ഓപറേഷന്‍ പി ഹണ്ട് നടത്തുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന റെയ്ഡുകളില്‍ 527 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 430 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അറസ്റ്റിലായവരല്‍ ഏറെയും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരും പ്രഫഷണലുകളുമാണ്.
Location :
First Published :
January 02, 2021 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓണ്‍ലൈന്‍ പഠനത്തിന് അച്ഛൻ നൽകിയ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു; പി ഹണ്ട് ഓപറേഷനില്‍ കുടുങ്ങി പതിമൂന്നുകാരൻ