പാലാ വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് മാണി സി കാപ്പൻ; പാലാ സീറ്റിനെ ചൊല്ലി എൻസിപി-കേരള കോൺഗ്രസ് പോര്
- Published by:Naseeba TC
- news18-malayalam
Last Updated:
പാലായിൽ ഇടതു മുന്നണിയുടേത് മിന്നും ജയമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വോട്ടുകൾ പോലും പലയിടത്തും ഇത്തവണ കിട്ടിയിട്ടില്ല. നഗരസഭയിലേതടക്കമുള്ള കണക്കുകൾ നിരത്തി കാപ്പൻ
കോട്ടയം: ഉജ്ജ്വല വിജയത്തിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി എൻസിപി- കേരള കോൺഗ്രസ് (എം) പോര്. പാലസീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ മാണി സി കാപ്പൻ. പാലായിൽ ഇടതുമുന്നണിയുടേത് വലിയ വിജയമല്ലെന്നും കാപ്പൻ പറഞ്ഞു. മുന്നണിക്ക് കേരള കോൺഗ്രസിന്റെ ശേഷി ബോധ്യപ്പെട്ടുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കരുത്ത് പകർന്നതോടെയാണ് പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ ചർച്ചകളുയർന്നത്. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മാണി സി കാപ്പൻ.
You may also like:നിലമ്പൂർ നഗരസഭ പിടിച്ച് ചരിത്രമെഴുതി എൽഡിഎഫ് ; ലീഗിന് ഒരു അംഗം പോലുമില്ലാത്ത നഗരസഭ ഇതാദ്യം
പാലായിൽ ഇടതു മുന്നണിയുടേത് മിന്നും ജയമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വോട്ടുകൾ പോലും പലയിടത്തും ഇത്തവണ കിട്ടിയിട്ടില്ല. നഗരസഭയിലേതടക്കമുള്ള കണക്കുകൾ നിരത്തിയാണ് കാപ്പന്റെ പ്രതികരണം.
advertisement
You may also like:സി.എം. രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തിയത് നാടകീയമായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ശ്രമം
കേരള കോൺഗ്രസിന്റെ ശേഷി മുന്നണിക്ക് അറിയാമെന്ന് ജോസ് കെ മാണിയും പറഞ്ഞു. അർഹിക്കുന്ന സീറ്റുകൾ ലഭിക്കും. മന്ത്രി ആകുമെന്ന വാർത്തകളും ജോസ് കെ മാണി നിഷേധിച്ചു.
നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഭരണ സമിതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഊന്നാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. സീറ്റു ചർച്ച വരുന്ന ഘട്ടത്തിൽ പാലായ്ക്ക് പുറമെ കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയുമടക്കമുള്ള ശക്തി കേന്ദ്രങ്ങൾ വേണമെന്ന ആവശ്യം മുന്നണിയിലുന്നയിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2020 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാ വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് മാണി സി കാപ്പൻ; പാലാ സീറ്റിനെ ചൊല്ലി എൻസിപി-കേരള കോൺഗ്രസ് പോര്