അലന് ഇത് രണ്ടാംജന്മമാണ്. ഞങ്ങൾക്ക് എന്തോ മുൻഗണനയുണ്ടെന്ന പേരിൽ താഹയുടെ കുടുംബത്തെയും തങ്ങളെയും തമ്മിൽ തെറ്റിക്കാൻ ചിലർ ശ്രമിച്ചു. ഒരു ശക്തിക്കും ഞങ്ങളെ തെറ്റിക്കാൻ കഴിയില്ല. താഹയുടെ അമ്മയുടെ മനസ് തനിക്കറിയാമെന്നും സബിത വ്യക്തമാക്കി
വൈകിയാണെങ്കിലും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട് താഹയുടെ ഉമ്മ ജമീല പറഞ്ഞു. പ്രാദേശികമായി സി.പി.എമ്മിൻ്റെ പിന്തുണ കുടുംബത്തിന് ലഭിച്ചിരുന്നു. കള്ള കേസ് ചുമത്തിയാണ് തൻ്റെ മകനെ ജയിലിൽ അടച്ചതെന്ന് ജമീല പറഞ്ഞു.
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
advertisement
അവൻ ഒരിക്കലും കുറ്റം ചെയില്ലെന്ന് ഉറപ്പാണ്. തങ്ങൾ ഇപ്പോഴും സി.പി.എം തന്നെയാണ്, പാർട്ടിയോട് എതിർപ്പില്ലെന്നും ജമീല ന്യൂസ് 18 നോട് പറഞ്ഞു.