TRENDING:

KSRTC ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കും; ഓൾ കേരള മെൻസ് അസോസിയേഷൻ

Last Updated:

ജയിലിൽ നിന്നും ഇറങ്ങുന്ന സവാദിനെ ഹാരം ഇട്ട് സ്വീകരിക്കുവാൻ സംഘടനാ അംഗങ്ങളെല്ലാം ആലുവ സബ് ജയിലിന്റെ മുന്നിൽ വരണമെന്ന് സംഘടന ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയും മോഡലുമായ യുവതിക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള  കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ പറഞ്ഞു.
advertisement

ജയിലിൽ നിന്നും ഇറങ്ങുന്ന സവാദിനെ ഹാരം ഇട്ട് സ്വീകരിക്കുവാൻ സംഘടനാ അംഗങ്ങളെല്ലാം ആലുവ സബ് ജയിലിന്റെ മുന്നിൽ വരണമെന്ന് സംഘടന ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

‘KSRTC കണ്ടക്ടറുടെയും നിയമ വിദ്യാർത്ഥിനിയുടെയും ഇടപെടൽ സഹായകമായി’; ബസില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നന്ദിത

‘സവാദിനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയിരുന്നു. അയാള്‍ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം എന്ന സ്ഥിതിയാണ്. സവാദിന്റെ അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍. ആത്മഹത്യ മുന്നില്‍ കണ്ടാണ് ജയിലില്‍ നിന്നിറങ്ങുന്നത് കുടുംബമൊക്കെ നാട് വിട്ട് പോയി. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന് വല്ലാത്തൊരവസ്ഥയാണ്. ആ മാനസികാവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. ഒരുപാട് അംഗങ്ങള്‍ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം’, അജിത് കുമാര്‍ പറഞ്ഞു.

advertisement

‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

‘പരാതിയുണ്ടോ?’ ബസില്‍ യുവാവിന്റെ ലൈംഗികാതിക്രമത്തെ ചോദ്യം ചെയ്ത യുവതിക്കൊപ്പം കട്ടയ്ക്ക് നിന്ന കണ്ടക്ടർ പ്രദീപിന് കൈയടിച്ച് കേരളം

ഇത് കള്ളക്കേസാണെന്ന് ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം. ഡിജിപിക്ക് ഇത് സംബന്ധിച്ച പരാതി കൊടുത്തിട്ടുണ്ട്. ഇപ്പോള്‍  ഒരുപാട് പേരെക്കൊണ്ട് പുള്ളിക്കാരി ഞങ്ങളെ തെറിവിളിപ്പിക്കുന്നുണ്ട്. വധഭീഷണി കോളുകള്‍ പോലും വരുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് ഇത് വ്യാജ പരാതിയായതുകൊണ്ടാണ്. ജെനുവിനാണെങ്കില്‍ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട കാര്യമില്ല. പുള്ളിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഞങ്ങള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ കോടതിയിലും പോവുകയാണ്. അഡ്വ. ആളൂരാണ് ഈ കേസ് എടുത്തത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ലീഗല്‍ അഡൈ്വസറും അംബാസിഡറും ആയതുകൊണ്ടാണ് അദ്ദേഹം ഈ കേസെടുത്തതെന്നും അജിത് കുമാര്‍ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കും; ഓൾ കേരള മെൻസ് അസോസിയേഷൻ
Open in App
Home
Video
Impact Shorts
Web Stories