ഇന്റർഫേസ് /വാർത്ത /Buzz / 'പരാതിയുണ്ടോ?' ബസില്‍ യുവാവിന്റെ ലൈംഗികാതിക്രമത്തെ ചോദ്യം ചെയ്ത യുവതിക്കൊപ്പം കട്ടയ്ക്ക് നിന്ന കണ്ടക്ടർ പ്രദീപിന് കൈയടിച്ച് കേരളം

'പരാതിയുണ്ടോ?' ബസില്‍ യുവാവിന്റെ ലൈംഗികാതിക്രമത്തെ ചോദ്യം ചെയ്ത യുവതിക്കൊപ്പം കട്ടയ്ക്ക് നിന്ന കണ്ടക്ടർ പ്രദീപിന് കൈയടിച്ച് കേരളം

പ്രതി സവാദ്, KSRTC കണ്ടക്ടർ കെ കെ പ്രദീപ്, നന്ദിത

പ്രതി സവാദ്, KSRTC കണ്ടക്ടർ കെ കെ പ്രദീപ്, നന്ദിത

നെടുമ്പാശേരി കുറ്റിപ്പുഴ സ്വദേശിയായ കെ കെ പ്രദീപ് 18 വർഷമായി കെഎസ്ആർടിസി ജീവനക്കാരനാണ്. സിപിഎം പറവൂർ കുന്നുകര ജെബിഎസ് ബ്രാഞ്ച് സെക്രട്ടറിയും KSRTC എംപ്ലോയീസ് യൂണിയൻ (CITU) സംസ്ഥാന കമ്മിറ്റി അംഗവുമാണ്

  • Share this:

കൊച്ചി: കെഎസ്ആർടിസി ബസിൽ അതിക്രമത്തിനിരയായ യുവതിക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്ന കണ്ടക്ടർ പ്രദീപിന് കൈയടിച്ച് സോഷ്യൽ മീഡിയ. രണ്ടാമതൊന്ന് ആലോചിക്കാതെ പ്രദീപ് എടുത്ത തീരുമാനം മാതൃകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും പറയുന്നത്.  അക്രമി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി അകലേക്ക് ഓടി മറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ പ്രദീപും കെഎസ്ആർടിസി ഡ്രൈവറും വെച്ചുപിടിച്ചു. ഒടുവിൽ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി പ്രതിയായ സവാദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തങ്ങളുടെ ബസിലെ യാത്രക്കാരിക്ക് നീതി ഉറപ്പാക്കി.

തൃശൂർ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടക്കുന്നത്. യാത്രക്കാരിയായ പെൺകുട്ടിയുടെ അടുത്ത് വന്നിരിക്കുകയായിരുന്നു പ്രതിയായ കോഴിക്കോട് സ്വദേശി സവാദ്. പെൺകുട്ടിയുടെ ദേഹത്ത് കൈ കൊണ്ട് ഉരസുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ബഹളം വച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപ് അടുത്തെത്തി.

Also Read- ‘KSRTC കണ്ടക്ടറുടെയും നിയമ വിദ്യാർത്ഥിനിയുടെയും ഇടപെടൽ സഹായകമായി’; ബസില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നന്ദിത

പെൺകുട്ടിയോട് പരാതിയുണ്ടോയെന്ന് ചോദിക്കുകയും യുവാവിനെ പൊലീസിൽ ഏൽപ്പിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പ്രതി തന്ത്രപരമായി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി ഓടുകയായിരുന്നു.

നെടുമ്പാശേരി കുറ്റിപ്പുഴ സ്വദേശിയായ അൻപതുകാരനായ കെ കെ പ്രദീപ് കെ കെ പതിനെട്ട് വർഷമായി കെഎസ്ആർടിസി ജീവനക്കാരനാണ്. സിപിഎം പറവൂർ കുന്നുകര ജെബിഎസ് ബ്രാഞ്ചിന്റെ സെക്രട്ടറിയും കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രദീപ്. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം.

Also Read-‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും ബസില്‍ വെച്ച്‌ മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് “നിങ്ങള്‍ക്ക് പരാതിയുണ്ടോ..” എന്ന് ചോദിക്കുകയും പരാതിയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതോടെ ”ഡോർ തുറക്കേണ്ട” എന്ന് ഡ്രൈവറോട് പറയുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആര്‍ ടി സി കണ്ടക്ടർ കൈയടി അര്‍ഹിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

First published:

Tags: Ksrtc, Ksrtc bus, Ksrtc conductor