ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായകെ തളിവ് നശിപ്പിക്കാൻ ജീവനക്കാരും കൂട്ടുനിന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ. തുടങ്ങിയ ഏജൻസികൾ അടിയന്തരമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തന്റെ കൈവശമുള്ള രേഖകൾ കൈമാറുമെന്നും എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർപ്പിട സമുച്ചയത്തിനൊപ്പം അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ്. ഈ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
advertisement
സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയായിരുന്നു. യൂണിടാക്കിനെ ചുമതലപ്പെടുത്തിയതായി റെഡ്ക്രസന്റ് ഒരു രേഖയും നൽകിയിട്ടില്ലെന്നും അനിൽ അക്കര പറഞ്ഞു.