സിപിഎമ്മിന്റെ മുഖംമൂടി കീറിയെറിയാന്‍ ഇക്കാര്യം ബിജെപി ദേശീയ തലത്തില്‍ തന്നെ പ്രചാരണമാക്കും. പുഷ്പന്റെ സഹോദരന് ശശി മാത്രമല്ല സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലെ നിരവധിപേര്‍ ഇപ്പോള്‍ മനസുകൊണ്ട് ബിജെപിയിലേക്ക് വന്നുകഴിഞ്ഞു. വരുന്ന ത്രിതല പഞ്ചായത്തില്‍ ഈ മാറ്റം പ്രകടമാകും.
advertisement
ഒരുകാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന എകെജിയെ പാവങ്ങളുടെ പടത്തലവന് എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ കൊള്ളക്കാരുടെ പടത്തലവനെന്നാണ് ജനം വിളിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Also Read കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ
ത്രിപുരയില്‍ സിപിഎമ്മിനെതിരേ ഉണ്ടായതുപോലെ വലിയ രാഷ്ട്രീയ മാറ്റം കേരളത്തിലുണ്ടാകുന്നതിന്റെ വ്യക്തമായ സൂചനയാണിത്. നേതൃനിരയില്‍ വന്ന ഈ അപചയം തന്നെയാണ് പല പ്രവര്‍ത്തകരെയും സിപിഎം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.