'നിങ്ങൾ ചോദ്യം ചെയ്യുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യത്തെയും; ദേശസ്നേഹികൾ പൊറുക്കില്ല'; ശശി തരൂരിനെതിരെ ശോഭ സുരേന്ദ്രൻ

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പാകിസ്ഥാനിലെ വേദിയിൽ പറഞ്ഞ ശശിതരൂര്‍ എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

News18 Malayalam
Updated: October 19, 2020, 6:44 PM IST
'നിങ്ങൾ ചോദ്യം ചെയ്യുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യത്തെയും; ദേശസ്നേഹികൾ പൊറുക്കില്ല'; ശശി തരൂരിനെതിരെ ശോഭ സുരേന്ദ്രൻ
Sobha Surendran - Shashi Tharoor
  • Share this:
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പാകിസ്ഥാനിലെ വേദിയിൽ പറഞ്ഞ ശശി തരൂര്‍ എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നിങ്ങൾ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയുമാണെന്ന് ഓർക്കുക. ആത്മാഭിമാനമുള്ള ദേശസ്നേഹികൾ അത് പൊറുക്കില്ലെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യയില്‍ മോദിയുടെ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച പ്രകടനം പാക്കിസ്ഥാന്‍ നടത്തുന്നുവെന്നും കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്ത ശശി തരൂര്‍ പറഞ്ഞിരുന്നു.

Also Read കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് രാഷ്ട്രസേവാപുരസ്കാരം ശശി തരൂർ എം.പിയ്ക്ക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 'എന്തുകൊണ്ട് ഞാൻ ഒരു ഹിന്ദുവായി ' എന്ന പുസ്തകത്തിന്റെ പുറംച്ചട്ടയുടെ ചിത്രം പശ്ചാത്തലത്തിൽ വെച്ച് പോസ്റ്റർ അടിച്ചൊട്ടിക്കുന്ന വിശ്വപൗരൻ. ഹൈന്ദവ വോട്ടുകൾ വേണ്ടപ്പോൾ തുലാഭാര ത്രാസ് തലയിൽ വീഴ്ത്തണമെന്ന് അറിയാവുന്ന ത്രികാലജ്ഞാനി. ബ്രിട്ടീഷുകാരാണ് പ്രിയ വിഷയം. അതുകൊണ്ട് ജീവിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ് എന്ന് ഇടയ്ക്കിടയ്ക്ക് തോന്നാറുണ്ട് എന്ന് തോന്നുന്നു.

ജനാധിപത്യം വന്നെന്നും, ഇസ്ലാം ഭൂരിപക്ഷ പ്രദേശമായ പാകിസ്ഥാൻ ഇന്ത്യയുടെ ശത്രു രാജ്യമായെന്നും ടിയാൻ ഓർക്കുന്നത് നല്ലതാണ്. അതിർത്തിയിൽ നമ്മുടെ ജവാന്മാർ ജീവൻ പണയപ്പെടുത്തി, കണ്ണുകൾ ഇമചിമ്മാതെ നിൽക്കുന്ന സമയത്ത്, പാകിസ്ഥാനിലെ സാഹിത്യ സമ്മേളനത്തിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്താൻ നിങ്ങൾക്കേ കഴിയൂ തരൂർ.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 'എന്തുകൊണ്ട് ഞാൻ ഒരു ഹിന്ദുവായി ' എന്ന പുസ്തകത്തിന്റെ പുറംച്ചട്ടയുടെ ചിത്രം പശ്ചാത്തലത്തിൽ...

Posted by Sobha Surendran on Monday, October 19, 2020


വർഷത്തിലൊന്ന് എന്ന കണക്കിൽ, സ്വന്തം മണ്ഡലം സന്ദർശിക്കുന്നു എന്ന വ്യാജേന, കോഴിക്കോട് ഇറങ്ങി ചായകുടിച്ചിട്ട് പോകുന്ന നിങ്ങളുടെ രാഹുൽ ഗാന്ധി എന്ന നേതാവ്, ഇന്ത്യൻ മണ്ണിൽ ചവിട്ടി നിന്ന് പാക്കിസ്താനെ പുകഴ്ത്തുമ്പോൾ, രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കാനേ നിങ്ങൾക്ക് കഴിയൂ. നിങ്ങൾ ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയുമാണെന്ന് ഓർക്കുക. ആത്മാഭിമാനമുള്ള ദേശസ്നേഹികൾ അത് പൊറുക്കില്ല.
Published by: user_49
First published: October 19, 2020, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading