TRENDING:

പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളി; സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസാക്കി

Last Updated:

സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ 41 മുതൽ 43വരെയുള്ള പേജുകൾ തള്ളണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് പ്രമേയം പാസാക്കിയത്.
advertisement

സിഎജി റിപ്പോർട്ട് തെറ്റായ കീഴ്​വഴക്കം സൃഷ്ടിച്ചെന്നും ബന്ധപ്പെട്ട വകുപ്പിന് നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിഎജി ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് ബാധിക്കപ്പെടുന്നവരുടെ വാദം കേൾക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോർട്ടിന്റെ അടിത്തറ ഇളക്കി. ഈ റിപ്പോർട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- പ്രമുഖ സുവിശേഷ പ്രഭാഷകൻ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ്

advertisement

എന്നാൽ, മുഖ്യമന്ത്രി അവതരിപ്പിച്ചത് വിചിത്രമായ പ്രമേയമെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് സതീശൻ പറഞ്ഞു. സിഎജി റിപ്പോർട്ടിലെ ചില ഖണ്ഡികകൾ നിരാകരിക്കണമെന്ന് പറയാനുള്ള അവകാശം നിയമസഭയ്ക്കില്ല. സിഎജി റിപ്പോർട്ട് സഭയിൽ വച്ചാൽ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റി വകുപ്പുകൾക്ക് കത്തയ്ക്കും. സെക്രട്ടറിമാരെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി തീര്‍പ്പു കൽപ്പിക്കും. കമ്മിറ്റിക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

advertisement

കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് സിഎജി റിപ്പോർട്ട് തയാറാക്കിയതാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

Also Read- Republic Day 2021 | റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ സൈനികരുടെ ശരണം വിളി ഉയരും

advertisement

അതേസമയം, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പോലും വിമര്‍ശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രമേയത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന്‍ പറഞ്ഞു.

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയമെന്നും ഡോ. എം.കെ. മുനീര്‍ പറഞ്ഞു. എതിര്‍ത്ത് സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുക എന്ന നിലപാടാണ് ഈ പ്രമേയത്തിലൂടെ ആവര്‍ത്തിക്കപ്പെട്ടത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും നിങ്ങള്‍ ഇല്ലാതെയായതെന്നും പ്രമേയത്തെ എതിര്‍ക്കുന്നതായും മുനീര്‍ സഭയില്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എംഎൽഎമാരായ വീണ ജോർജ്ജ്, ജയിംസ് മാത്യു, എം. സ്വരാജ്, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയ ഭരണപക്ഷ എംഎൽഎമാർ പ്രമയത്തെ അനുകൂലിച്ചു സംസാരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളി; സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസാക്കി
Open in App
Home
Video
Impact Shorts
Web Stories