ഇന്റർഫേസ് /വാർത്ത /Kerala / കിഫ്ബിക്ക് മുകളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വട്ടമിട്ട് പറക്കും; മസാല ബോണ്ട് വിറ്റഴിച്ചതിൽ അന്വേഷണം

കിഫ്ബിക്ക് മുകളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വട്ടമിട്ട് പറക്കും; മസാല ബോണ്ട് വിറ്റഴിച്ചതിൽ അന്വേഷണം

pinarayi vijayan

pinarayi vijayan

സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജൻസി തയ്യാറെടുക്കുന്നത്

  • Share this:

കൊച്ചി: കിഫ്ബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നു. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന്  ഇ.ഡി. റിസർവ് ബാങ്കിനോട്  കത്തയച്ച് ചോദിച്ചു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്.

മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും  നിക്ഷേപം എന്നീ കാര്യങ്ങൾ  കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാതെ നടത്തുന്ന വിവരശേഖരണം പ്രാഥമിക അന്വേഷണം മാത്രമാണ്. പുറത്തു വരാത്ത സി.എ.ജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇഡിയ്ക്ക് ഇപ്പോൾ കേസ് എടുക്കാനും സാധ്യമല്ല. പ്രാഥമിക വിവരശേഖരണത്തിന് ശേഷം സി.എ.ജി. റിപ്പോർട്ട് പുറത്തു വരുന്ന മുറയ്ക്ക് ആവശ്യമെങ്കിൽ കേസെടുക്കാനാണ് ഇ.ഡി. നീക്കം.

സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജൻസി തയ്യാറെടുക്കുന്നത്. കെ- ഫോൺ, ലൈഫ്മിഷൻ അടക്കമുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ്? ചിലർക്ക് ഉള്ള നിക്ഷിപ്‌ത താല്പര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എങ്ങനെ വരും? വികല മനസുകൾക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജൻസികൾ മാറരുത്. അൽപ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജൻസികൾ നിൽക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഈ രൂക്ഷമായ വിമർശനത്തിന് ശേഷമാണ് കിഫ്ബിയിലും അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി.ഒരുങ്ങുന്നത്. ഇ.ഡി.യുടെ നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തുവന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മസാലബോണ്ട് ഇറക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. എൻ.ഒ.സി എന്നാൽ അനുമതിയെന്നാണ് അർത്ഥമെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു

First published:

Tags: Enforcement Directorate, KIIFB, Masala bond, Rbi