Republic Day 2021 | റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ സൈനികരുടെ ശരണം വിളി ഉയരും
- Published by:Asha Sulfiker
- news18-malayalam
Last Updated:
'ദുർഗ മാതാ കീ ജയ്', 'ഭരത് മാതാ കീ ജയ്' തുടങ്ങിയ സ്തുതികൾ റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി യുദ്ധകാഹളമായി മുഴങ്ങി കേൾക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉയരുക.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ സൈനികരുടെ ശരണം വിളിയും മുഴങ്ങി കേൾക്കും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് 'സ്വാമിയേ ശരണമയ്യപ്പ' എന്ന അയ്യപ്പ സ്തുതി മുഴക്കാൻ പോകുന്നത്. ആര്‍മി ദിനമായ ജനുവരി പതിനഞ്ചിന് ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് ശരണ മന്ത്രം കാഹളമായി മുഴക്കിയിരുന്നു. 'ദുർഗ മാതാ കീ ജയ്', 'ഭരത് മാതാ കീ ജയ്' തുടങ്ങിയ സ്തുതികൾ റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി യുദ്ധകാഹളമായി മുഴങ്ങി കേൾക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉയരുക. ഇന്ത്യൻ സൈന്യത്തിന്റെ റെജിമെന്റ് ഓഫ് ആർട്ടിലറിയുടെ ഭാഗമായ ഈ റെജിമെന്റ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ 'ബ്രഹ്മോസ് മിസൈലും' പ്രദർശിപ്പിക്കും.
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണത്തിലാകും ഇത്തവണ റിപ്പബ്ലിക് ദിന ചടങ്ങുകൾ നടക്കുക. ബംഗ്ലാദേശി സേനയും ഇത്തവണ പരേഡിന്‍റെ ഭാകമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം മാർച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 1,15000 പേരെ വരെ അണിനിരത്തിയിരുന്ന പരേഡിൽ ഇത്തവണ 25,000 പേർക്ക് മാത്രമാണ് അനുമതി. അതുപോലെ തന്നെ പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനവും വിലക്കിയിട്ടുണ്ട്.
advertisement
#WATCH | Indian Army showcases different types of tanks and missile systems at #ArmyDay parade 2021 in Delhi. pic.twitter.com/yHeaQYG4yS
— ANI (@ANI) January 15, 2021
തെക്കേ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സാന്തോഖി ആണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. തെക്കെ അമേരിക്കയിൽ പരമാധികാരമുള്ള ഒരു ചെറു രാജ്യമാണ് സുരിനാം. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ബ്രിട്ടനിൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം വ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹം സന്ദർശനം റദ്ദു ചെയ്യുകയായിരുന്നു.
advertisement
Also Read-Also Read-മാസ്ക് ധരിച്ചില്ല: വിദേശസഞ്ചാരികളെ കൊണ്ട് 'പുഷ് അപ്പ്'എടുപ്പിച്ച് പൊലീസ്
ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസെനാരൊയായിരുന്നു കഴിഞ്ഞ തവണത്തെ പരേഡിൽ മുഖ്യാതിഥി. ഇന്ത്യയുടെ ശക്തിയും സംസ്കൃതിയും വിളിച്ചോതുന്ന പരേഡുകളാണ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വര്‍ഷം രാജ് പഥിൽ അരങ്ങേറിയത്. ഇന്ത്യയുടെ കരുത്തുറ്റ സൈനിക ശക്തികളുടെ പ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കിയിരുന്നു.
advertisement
കഴിഞ്ഞ തവണത്തെ റിപ്പബ്ലിക് ദിനം വിവാദങ്ങളുടെ പേരിലും ശ്രദ്ധ നേടിയിരുന്നു. പരേഡിൽ കേരളത്തിന്‍റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിയതെന്നായിരുന്നു ആക്ഷേപം. കേരളത്തിന്‍റെ ഫ്ലോട്ടുകൾക്കൊപ്പം പശ്ചിമ ബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകളും ഒഴിവാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2021 | റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ സൈനികരുടെ ശരണം വിളി ഉയരും