TRENDING:

പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ

Last Updated:

രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് ഇല്ലാതാക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
advertisement

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് ഇല്ലാതാക്കുക.

BEST PERFORMING STORIES:അഞ്ച് മാസത്തിനിടെ നാല് സെമസ്റ്റര്‍ പരീക്ഷകള്‍; വിദ്യാര്‍ത്ഥികളെ നക്ഷത്രമെണ്ണിച്ച് കേരളാ സര്‍വകലാശാല [NEWS]'മക്കളെ ചേർത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്'; താര കല്യാൺ നേരിട്ട അപമാനത്തിനെതിരെ പ്രതികരണവുമായി ശാലു കുര്യൻ [PHOTO]കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ്; വീഴ്ചയുണ്ടായിട്ടില്ലെന്ന്അയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറി [NEWS]

advertisement

കോഴികളെ കൊന്ന് കത്തിച്ചു കളയാനാണ് തീരുമാനം. കൊടിയത്തൂരിൽ 6193കോഴികളെയും, കോർപ്പറേഷൻ പരിധിയിൽ 3524 ഉം, ചാത്തമംഗലം  പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കും.

ഇതിനുപുറമെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത പ്രഖ്യാപിച്ചു. ഈ പരിധിയിലുള്ള കോഴിക്കടകളും ഫാമുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25  ടീമുകളെ സജ്ജമാക്കി. ഇതിനായി കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.

advertisement

വെസ്റ്റ് കൊടിയത്തൂരില്‍ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊടിയത്തൂരിലെ പുതിയോട്ടില്‍ സെറീന, മജീദ് എന്നിവര്‍ നടത്തിയിരുന്ന പുതിയോട്ടില്‍ ഫാമിലെ 2,000 കോഴികളാണ് രോഗത്തെ തുടര്‍ന്ന് ചത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ
Open in App
Home
Video
Impact Shorts
Web Stories