Also Read- ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന
ഇനി മുതല്‍ മദ്യ വില്‍പനശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് നടപ്പാക്കാനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ബെവ് ക്യു ആപ്പ് വഴി ബുക്ക് ചെയ്ത ടോക്കണുകളും മദ്യവിൽപനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോർപറേഷന്റെ വിശദീകരണം.
advertisement
Also Read- തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷനും സമ്മതം; ഡിസംബറിൽ നടത്താൻ ആലോചന
അതേസമയം, കോർപറേഷനുള്ള മദ്യവിതരണത്തിൽ കമ്പനികൾ കുറവുവരുത്തിയിരുന്നു. വില വർധിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കാതെ വന്നതോടെയാണ് മദ്യവിതരണത്തിന്റെ 70 ശതമാനത്തോളം കുറവുവരുത്തിയത്. മദ്യ വിതരണം കുറച്ചതോടെ വലിയ പ്രതിസന്ധിയാണ് കോർപറേഷനുണ്ടായത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മദ്യ വിൽപന നിയന്ത്രിക്കാനുള്ള കോർപറേഷന്റെ നീക്കമെന്നാണ് വിവരം.
ഇത്തവണ ടെണ്ടർ നപടികൾ ജൂലൈയിലാണ് നടന്നത്. സാധാരണഗതിയിൽ ജനുവരിയിൽ നടക്കേണ്ടതായിരുന്നു ഇത്. പലകമ്പനികളും വൻതുകകൾ കെട്ടിവച്ച് ടെണ്ടറിൽ പങ്കെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടാകാതെ വന്നതോടെ പുതിയ കമ്പനികൾക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതായി.
പുതിയ സർക്കുലറിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ടോക്കണിന് ആനുപാതികമായി മദ്യം എടുക്കാനുള്ള നീക്കം നടപ്പാക്കിയാൽ സ്റ്റോക്കിൽ കുറവുവരും. ഇത് മദ്യവിൽപനയെ ബാധിക്കും. മാത്രവുമല്ല, ആവശ്യക്കാർക്ക് പ്രിയമുള്ള ബ്രാൻഡുകൾ കിട്ടുന്നതിനും തടസ്സമാകും. ഔട്ട്ലെറ്റിലുള്ള ബ്രാൻഡ് വാങ്ങാൻ ആവശ്യക്കാർ നിർബന്ധിതരാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.