• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bev Q App| ബെവ് ക്യൂ ആപ്പിൽ ഇനി ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാം; പിൻ നമ്പരും മാറ്റാം

Bev Q App| ബെവ് ക്യൂ ആപ്പിൽ ഇനി ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാം; പിൻ നമ്പരും മാറ്റാം

നാളെ മുതല്‍ ആപ്പിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങുന്നവര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ഔട്ട്ലെറ്റുകള്‍ തെരെഞ്ഞെടുക്കാം. ഓരോ ഔട്ട്ലെറ്റുകളിലെയും മദ്യത്തിന്റെ വിവരവും അറിയാന്‍ സാധിയ്ക്കും. മദ്യം വാങ്ങുന്നതിന് പിന്‍ നമ്പര്‍ മാറ്റുന്നതിനും സാധിയ്ക്കും.

    കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മദ്യ വിതരണം ബെവ്ക്യൂ ആപ്പ് വഴിയാക്കിയത്. എന്നാല്‍ ഔട്ട്‌ലറ്റുകള്‍ തെരെഞ്ഞെടുക്കുന്നതിന് മദ്യം വാങ്ങുന്നവര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. മാത്രമല്ല നല്‍കുന്ന ടോക്കണുകള്‍ ഏറെയും ബാറുകളിലേയ്ക്ക് പോകുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

    ഇഷ്ടപ്പെട്ട ഔട്ട്‌ലെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ആപ്പില്‍ വരുത്തിയ മാറ്റത്തിലൂടെ സാധിയ്ക്കും. ഇനി മദ്യം ബുക്ക് ചെയ്യാന്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പിന്‍ കോഡിന്റെ കീഴിലുള്ള ഔട്ട്‌ലെറ്റുകളുടെ പട്ടിക ലഭിയ്ക്കും. ഇതില്‍ ബെവറേജസ് ഔട്ടലെറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പ്, കെറ്റിഡിസി, ബാറുകള്‍ എന്നിവ പ്രത്യേകം കാണിയ്ക്കും.

    ഇതില്‍ നിന്ന് ആവശ്യമുള്ള ഔട്ട്‌ലെറ്റ് തെരെഞ്ഞെടുക്കുകയും മദ്യം വാങ്ങുകയും ചെയ്യാം. മദ്യം വാങ്ങുന്നതിന് ബെവ്ക്യൂ ആപ്പിലെ പിന്‍ നമ്പര്‍ മാറ്റുന്നതിനും സാധിയ്ക്കും. ഒരു തവണ പിന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യാതെ പിന്‍ നമ്പര്‍ മാറ്റാന്‍ സാധിയ്ക്കില്ലായിരുന്നു. എന്നാല്‍ ഇനി ആപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ പിന്‍ നമ്പര്‍ മാറ്റാനും സാധിയ്ക്കും.

    നാളെ മുതല്‍ ആപ്പിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫെയര്‍കോഡ് കമ്പനി അറിയിച്ചു. ഓണക്കാലമായതോടെ ദിവസവും 4 ലക്ഷം ടോക്കണ്‍ വരെ ബുക്ക്  നടക്കുമെന്നാണ് കണക്കുകൂട്ടല്‍.  2.80 ലക്ഷം ടോക്കണുകളാണ് ഇന്നലെ ബുക്ക് ചെയ്തത്.
    Published by:Naseeba TC
    First published: