"ശ്രീനാരായണ ഗുരുദേവനെ എന്താനാണ് സങ്കുചിത താത്പര്യത്തിനായി ഉപയോഗിക്കുന്നത്? പാർട്ടി വേദിയാക്കി യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം മാറ്റിയത് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി എതിർത്തിരിക്കുകയാണ്. ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. സർവകലാശാല വൈസ് ചാൻസലറാൻ യോഗ്യതയുള്ളയാളെ സംസ്ഥാന സർക്കാർ തയാറാകണം."- സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സർക്കാർ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന നമ്പർ വൺ കേരളം എന്ന ആപ്തവാക്യം യാഥാർഥ്യമായതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ഇന്ന് രാജ്യത്ത് കോവിഡ് പടർന്ന് പിടുക്കുന്നവരിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് രോഗിക്ക് തലയിൽ മുണ്ടിട്ട് ചികിത്സയ്‌ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും അദ്ദേഹം ചോദിച്ചു.
advertisement
ഇടുക്കിയിൽ കോവിഡ് രോഗിയോട് തലയിൽ മുണ്ടിട്ട് വരാൻ പറഞ്ഞിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് കാണിക്കുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും കൈമലർത്തുകയാണ്. ഇവിടെ ഒരു സംവിധാനവുമില്ല, കോവിഡ് രോഗികളെ കൊണ്ടുപോവാൻ ആളില്ല. യഥാർത്ഥത്തിൽ തലയിൽ മുണ്ടിട്ടിരിക്കുന്നത് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
യു.പിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച് മുതലക്കണ്ണീർ ഒഴുക്കുന്നവർ വാളയാറിലെ പെൺകുട്ടിയുടെ അമ്മയോട് കരുണ കാണിക്കണം. വാളയാർ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരെടുത്തത്. നീതി ആവശ്യപ്പെട്ട് അവർക്ക് സമരം ചെയ്യേണ്ട ഗതികേട് എങ്ങനെയുണ്ടായി. എല്ലാം സർക്കാർ വീഴ്ചയാണ്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്ന നിലപാടാണ് സർക്കാരെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
