Rahul Gandhi | 'രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തത് അപലപനീയം'; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഹത്രാസിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിൽ പൊലീസ് കൈയേറ്റം ചെയ്തത്.
രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ,
'രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്.
രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.'
advertisement
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല...
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞത്. രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനങ്ങൾ ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയായ ഗ്രേറ്റർ നോയിഡയിലാണ് തടഞ്ഞത്. വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് ഇരുവരും കാറിൽ നിന്നിറങ്ങി കാൽനടയായി യാത്ര ആരംഭിക്കുകയായിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകരും ഇരുവർക്കുമൊപ്പമുണ്ട്.
advertisement
പൊലീസ് തന്നെ കൈയേറ്റം ചെയ്തതായി രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ് തന്റെ മേൽ ലാത്തിച്ചാർജ് നടത്തുകയും തള്ളിയിടുകയും ചെയ്തതായി രാഹുൽ പറഞ്ഞു. ഈ രാജ്യത്ത് മോദിക്ക് മാത്രമേ നടക്കാൻ സാധിക്കൂവെന്നാണോയെന്നും ഒരു സാധാരണക്കാരന് നടക്കാൻ കഴിയില്ലേയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തങ്ങളുടെ വാഹനങ്ങൾ തടഞ്ഞെന്നും അതിനാൽ നടക്കാൻ ആരംഭിച്ചെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഹത്രാസ് ജില്ലയിൽ ഉത്തർപ്രദേശ് സർക്കാർ നിരോധനാഞജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ മുതൽ മാധ്യമങ്ങൾക്ക് ഹത്രാസിൽ വിലക്കേർപ്പെടുത്തിയതിനു പിന്നാലെ അതിർത്തികൾ അടച്ചിടുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rahul Gandhi | 'രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തത് അപലപനീയം'; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement