TRENDING:

കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ

Last Updated:

മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖയിലെ മാനേജർ തൃശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
advertisement

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Also Read- കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

advertisement

യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

വയനാട് മീനങ്ങാടിയിൽ യുവാവ് പെട്രൊളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ( 40 ) ണ് മരിച്ചത്.

Also Read- അടുപ്പക്കാരിയായ യുവതിയെ വഴിയിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ച 61 കാരൻ പിടിയിൽ

മാർച്ച് 29ന് വൈകിട്ട് മകന്റ സുഹൃത്തും നാട്ടുക്കാരനുമായ ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന പിടിച്ച് പ്രാണവേദനയിൽ വീട്ടമ്മ ബഹളം വെച്ചതോടെ അയൽവാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

advertisement

Also Read- ചാനല്‍ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അച്ഛനൊപ്പം നിന്നു; അമ്മ ദേഷ്യം തീർക്കാൻ മകളെ കൊലപ്പെടുത്തി

ഇതിനിടെ വീട്ടമ്മയെ തീ കൊളുത്തിയ യുവാവിന് മർദനമേറ്റതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലക്ക് ഉൾപ്പടെ പരിക്കേറ്റിരുന്ന യുവാവിന്റെ നില മെച്ചപ്പെട്ട് വരുന്നു. മീനങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

വൈപ്പിനിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറയ്ക്കലിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ഞാറയ്ക്കൽ സ്വദേശിയായ പ്രസന്നനാണ് മരിച്ചത്. ഇയാൾക്ക് 57 വയസ് ആയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വഴക്കാണ് കലാപത്തിൽ കലാശിച്ചത്.

advertisement

വഴക്കിനിടെ മകൻ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-'അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?' മകനെ ഭീഷണിപ്പെടുത്തിയവരോട് സുഹ്‌റ മമ്പാട്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories