അടുപ്പക്കാരിയായ യുവതിയെ വഴിയിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ച 61 കാരൻ പിടിയിൽ

Last Updated:

ഓട്ടോഡ്രൈവറായ സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമിക്കപ്പെട്ട യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്.

പാലാ: കോട്ടയം വെള്ളിയേപ്പള്ളിയിൽ കഴിഞ്ഞ ദിവസം യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബുധനാഴ്ച്ച പുലർച്ചെയാണ് വെള്ളിയേപ്പള്ളി സ്വദേശിനിയായ ടിന്റു മരിയ ജോൺ എന്ന ഇരുപത്തിയാറുകാരിക്ക് നേരെ ആക്രമണമുണ്ടായത്.
പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ 'അമ്മാവൻ സന്തോഷ്' എന്ന സന്തോഷ് (61) ആണ് പിടിയിലായത്. ഓട്ടോഡ്രൈവറായ സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമിക്കപ്പെട്ട യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ സന്തോഷ് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുമ്പ് പാര ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. ആക്രമണത്തിന് ശേഷം ഓട്ടോയുമായി പാലാ ടൗണിൽ ഇറങ്ങിയ സന്തോഷിനെ വൈകിട്ട് 5 മണിയോടെ കടപ്പാട്ടൂരിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്.
advertisement
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കെഎസ്ആർടിസിയിൽ നിന്നും ഡ്രൈവർ ആയി വിരമിച്ച സന്തോഷുമായി യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. സന്തോഷിന്റെ ഓട്ടോറോക്ഷയിലാണ് യുവതി തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷമായി സന്തോഷുമായി യുവതി അടുപ്പത്തിലാവുകയും ഇയാൾക്കൊപ്പം ജീവിക്കണം എന്ന് പല തവണ ആവശ്യപ്പെടുകയും ചെയ്തു.
ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആറാം തീയ്യതി യുവതിയും സന്തോഷും അർത്തുങ്കലും മറ്റും പോയി വൈകുന്നേരത്തോടെ വെള്ളിയേപ്പള്ളിയിൽ തിരിച്ചെത്തി. യുവതിയുടെ ആവശ്യപ്രകാരം ഒന്നിച്ച് ജീവിക്കാൻ അടുത്ത ദിവസം വെളുപ്പിന് എവിടെയെങ്കിലും പോകാമെന്ന് സന്തോഷ് സമ്മതിക്കുകയും ചെയ്തു.
advertisement
ഏഴാം തീയ്യതി പുലർച്ചെ, നാലേ മുക്കാൽ മണിയോടെ ബന്ധുവിന്റെ സാൻട്രോ കാറുമായി യുവതിയുടെ വീടിന് 100 മീറ്റർ അകലെയായി കാത്തിരുന്നു. ആക്രമിക്കാനായി കമ്പിപ്പാരയും ഇയാൾ കരുതിയിരുന്നു. ഫോൺ വിളിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങിയെന്ന് ഉറപ്പിക്കുകയും ചെയ്തു. യുവതി അടുത്തെത്തിയപ്പോൾ കയ്യിൽ കരുതിയ ഇരുമ്പു പാര കൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവതി പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്നാലെ ഓടിയ സന്തോഷം നിരവധി തവണ തലയ്ക്ക് അടിച്ചു. യുവതി മരിച്ചെന്ന് കരുതി അവരുടെ ഫോണും കൈക്കലാക്കി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവ് നശിപ്പിക്കാനായി യുവതിയുടെ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് പതിവ് പോലെ ഓട്ടോയുമായി പാലാ ടൗണിൽ എത്തി.
advertisement
വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ രാവിലെ വ്യായാമം ചെയ്യാനിറങ്ങിയവരാണ് ആദ്യം കാണുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ സന്തോഷാണെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം. പാലാ സിഐ സുനിൽ തോമസ് മഫ്തിയിൽ എത്തി സന്തോഷിന്റെ ഓട്ടോയിൽ കയറുകയും വഴിമധ്യേ യുവതിയെ ആരോ ആക്രമിച്ച കാര്യം തന്ത്രപൂർവം പറയുകയും ചെയ്തു. സന്തോഷിന്റെ മുഖത്തുണ്ടായ ഭാവമാറ്റവും പൊലീസ് ശ്രദ്ധിച്ചു. യുവതിയുടെ മൊബൈൽ ഫോണും ആക്രമിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു.
advertisement
പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തിൽ, എസ്.എച്ച്.ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്ഐ ശ്യാംകുമാർ കെഎസ്, എസ്ഐ തോമസ് സേവ്യർ, എഎസ്ഐ ഷാജിമോൻ എടി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കെഎസ്, അരുൺ ചന്ത്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. ആക്രമണം നടന്ന് 12 മണിക്കൂറിനുള്ളിലാണ് സംഘം പ്രതിയെ പിടികൂടിയത്.
അതേസമയം, ആക്രമണത്തിന് ഇരയായ യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടുപ്പക്കാരിയായ യുവതിയെ വഴിയിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ച 61 കാരൻ പിടിയിൽ
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement