കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 17 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Also Read-
COVID 19| 24 മണിക്കൂറിനിടെ 1.3 ലക്ഷത്തോളം രോഗികൾ; ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷംകാർഗോ വിഭാഗത്തിൽ നിന്ന് അടിയന്തര സ്വഭാവമുള്ള അപകട സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനം എമർജൻസി ലാൻഡിങ് നടത്തുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ ജാഗ്രതാ പ്രഖ്യാപിച്ചിരുന്നു.
Also Read-
Petrol Diesel Price| തുടർച്ചയായ പത്താം ദിനവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വിലഅപായമണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക.
Also Read-
ചാനൽ റിപ്പോർട്ടറെ വടി കൊണ്ട് അടിക്കാൻ ശ്രമിച്ചു; കമൽഹാസനെതിരെ കോയമ്പത്തൂർ പ്രസ് ക്ലബ്ബ്ഈ വർഷം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയിൽ സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയവാഡ രാജ്യാന്തര വിമാനത്താവളത്തിൽ 64 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചിരുന്നു.
Also Read
സൗന്ദര്യ മത്സര വിജയിയുടെ കിരീടം തട്ടിയെടുത്തു; മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരവേദിയിലെ നാടകീയ സംഭവങ്ങള്കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ ദുബായിൽ നിന്നെത്തിയ വിമാനം റൺവേ വിട്ട് തെന്നിനീങ്ങി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് വിമാനം രണ്ടായി പിളർന്നിരുന്നു.
English Summary: An Air India Express aircraft on Friday morning made an emergency landing at the Karipur airport in Kerala after a fire warning was detected in the cargo compartment. However, according to the preliminary report, no injury to those onboard or damage to the aircraft has been reported so fa. the aircraft was flying from Calicut to Kuwait and had 17 passengers onboard
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.