TRENDING:

'ജലീൽ ഇനി നാറാൻ ബാക്കിയില്ല; നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും': കെ.എസ് രാധാകൃഷ്ണൻ

Last Updated:

നാറ്റമുണ്ടാക്കുന്നവരെ, ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ, എന്തിനാണ് മാർക്‌സിസ്റ്റ് പാർട്ടി ചുമന്നു നാറിക്കൊണ്ടിരിക്കുന്നത് എന്ന് കൊടിയേരി വിശദമാക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ. ജലീൽ ഇനി നാറാൻ ബാക്കിയില്ല. അടിമുടി നാറിയിരിക്കുന്നു. നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറുമെന്നും കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
advertisement

"മന്ത്രി ജലീൽ ഖുർ-ആൻ പണ്ഡിതനും ഖുർ-ആൻ പ്രചാരകനുമാണ്. സിമിയിലെ അംഗമായിരുന്നപ്പോഴും വിശ്വാസമായിരുന്നു ജലീലിന് പ്രധാനം. രാജ്യത്തിൽ നിലനിൽക്കുന്ന നിയമത്തെയല്ല, അല്ലാഹുവിന്റെ നിയമത്തെയാണ് അദ്ദേഹം ആദരിക്കുന്നത്."- കെ.എസ് രാധാകൃഷ്ണൻ പറയുന്നു.

ഇത്തരം, നാറ്റമുണ്ടാക്കുന്നവരെ, ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ, എന്തിനാണ് മാർക്‌സിസ്റ്റ് പാർട്ടി ചുമന്നു നാറിക്കൊണ്ടിരിക്കുന്നത് എന്ന് കൊടിയേരി വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കുറിപ്പ് പൂർണരൂപത്തിൽ

മന്ത്രി ജലീലിനെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം. ജലീൽ ഇനി നാറാൻ ബാക്കിയില്ല. അടിമുടി നാറിയിരിക്കുന്നു. നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും. വിദേശനാണയ വിനിമയ ചട്ടലംഘനം നടത്തിയ മന്ത്രി തന്നെ, അക്കാര്യം സമ്മതിച്ചതാണ്. ഖുർ-ആന്റെ പേരിൽ സർക്കാർ വാഹനം ഉപയോഗിച്ച് നടത്തിയ കള്ളക്കടത്ത് വേറെ. മതത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ച് താൻ നടത്തുന്ന കളവും ചതിയും വിശ്വാസലംഘനവും നടത്താൻ ശ്രമിച്ച കാര്യവും നമ്മുടെ മുന്നിലുണ്ട്.

advertisement

മന്ത്രി ജലീൽ ഖുർ-ആൻ പണ്ഡിതനും ഖുർ-ആൻ പ്രചാരകനുമാണ്. സിമിയിലെ അംഗമായിരുന്നപ്പോഴും വിശ്വാസമായിരുന്നു ജലീലിന് പ്രധാനം. രാജ്യത്തിൽ നിലനിൽക്കുന്ന നിയമത്തെയല്ല, അല്ലാഹുവിന്റെ നിയമത്തെയാണ് അദ്ദേഹം ആദരിക്കുന്നത്. കമ്മ്യൂണിസ്റ്റ് സഹയാത്രകനായി പിണറായി വിജയൻറെ അനുചരനായി മാറിയപ്പോഴും, വിശ്വാസത്തെ മുറുകെപ്പിടിക്കുകയും, ആഗോള ഇസ്ലാമിക സാമ്രാജ്യത്തെ സ്വപ്നം കാണുകയും ചെയ്ത ജലീലിനെ ഒരു ഖുർ-ആൻ വചനം ഓർമിപ്പിക്കട്ടെ.

''സത്യം ചിലപ്പോൾ നിന്റെ രാജ്യത്തിന് എതിരായേക്കാം; സത്യം ചിലപ്പോൾ നിന്റെ ജനതയ്ക്ക് എതിരായേക്കാം; സത്യം ചിലപ്പോൾ നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിന് വേണ്ടി നിലകൊള്ളണം''

advertisement

അതുകൊണ്ട് സത്യവിശ്വാസിയായ ജലീലെ ഇനിയും മന്ത്രി കസേരയിൽ തൂങ്ങിയിരിക്കാതെ അങ്ങ് സ്വമേധയാ രാജിവെക്കണം. ഖുർ-ആന്റെ മറവിലും ചിലവിലും അങ്ങ് കടത്തിയത് എന്താണെന്ന് കേരള ജനതയോട് അങ്ങ് ഏറ്റുപറയണം. എന്തായാലും കള്ളക്കടത്തായി ഇറക്കുമതി ചെയ്യേണ്ട ഒരു ഗ്രന്ഥമല്ല ഖുർ-ആൻ എന്ന് കോളേജ് അധ്യാപകനും ജമാഅത്തെ ഇസ്ലാമിയുടേയും സിമിയുടേയും പ്രവർത്തകൻ കൂടിയായിരുന്ന അങ്ങ് എങ്ങനെ മറന്നുപോയി.

ഇത്തരം, നാറ്റമുണ്ടാക്കുന്നവരെ, ജി. സുധാകരന്റെ ഭാഷയിൽ ദുർഗന്ധം പരത്തുന്നവരെ, എന്തിനാണ് മാർക്‌സിസ്റ്റ് പാർട്ടി ചുമന്നു നാറിക്കൊണ്ടിരിക്കുന്നത് എന്ന് കൊടിയേരി വിശദമാക്കണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജലീൽ ഇനി നാറാൻ ബാക്കിയില്ല; നാറിയവനെ ചുമന്നാൽ ചുമക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഒപ്പം നാറും': കെ.എസ് രാധാകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories