കായംകുളം സിയാദ് വധം: കോടിയേരിയെ തള്ളിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധം; വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ

Last Updated:

''കോടിയേരിയും ജി.സുധാകരനും തമ്മില്‍ എന്ത് സംഘര്‍ഷമാണ് ഉള്ളത്. ഞങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.''

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കോൺഗ്രസിന് പങ്കുണ്ടെന്ന കോടിയേരിയുടെ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്ന് മന്ത്രി ജി സുധാകരൻ. താൻ സംസ്ഥാന നേതൃത്വത്തെ തള്ളി പറഞ്ഞെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മന്ത്രി വിശദീകരിച്ചു. കൊലയാളിയെ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ്‌ കൗണ്‍സിലർക്ക് ജാമ്യം കിട്ടിയത് പരിശോധിക്കണം. കായംകുളത്ത് ക്വട്ടേഷൻ സംഘത്തെ വളർത്തുന്നത് വലതുപക്ഷ രാഷ്ട്രീയമാണെന്നും മന്ത്രി ജി സുധാകരൻ ആരോപിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങൾ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല.- മന്ത്രി വിശദീകരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
കോടിയേരിയെ തള്ളി ജി. സുധാകരന്‍ എന്ന തരത്തില്‍ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തീർത്തും വസ്തുതവിരുദ്ധവും ദുരുദ്ദേശപരവുമാണ്. മയക്കുമരുന്ന് മാഫിയകളാല്‍ കൊല്ലപ്പെട്ട കായംകുളത്തെ പാർട്ടി അംഗം സ. സിയാദിന്‍റെ വീട്ടില്‍ ഞാൻ ഇന്ന് ഉച്ചയ്ക്ക് പോകുകയുണ്ടായി. ബാപ്പയെയും ബന്ധുക്കളെയും കണ്ടു. ദേശാഭിമാനി പത്രലേഖകന്‍ ഹരികുമാര്‍ അടക്കം കുറച്ച് ആളുകളും അവിടെയുണ്ടായിരുന്നു. സിയാദിന്റെ ബാപ്പ കൊലയാളിയെ രക്ഷപ്പെടുത്തിയ കൗണ്‍സിലര്‍ക്ക് ജാമ്യം ലഭിച്ച വിവരം സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ പ്രാദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ടേഴ്സ് അവിടെയുണ്ടായിരുന്നു. അതില്‍ മാതൃഭൂമിയുടെയോ, ഏഷ്യാനെറ്റിന്‍റെയോ, മനോരമയുടെയോ പ്രതിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
advertisement
കായംകുളത്തെ സ്റ്റാര്‍നെറ്റിന്‍റെ ആളായിരുന്നു ഒന്ന്. മറ്റൊന്ന് വാര്‍ത്തകള്‍ ശേഖരിച്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷമീര്‍ ആയിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ ശേഖരിച്ച് പാര്‍ട്ടിക്ക് എതിരെ വിതരണം ചെയ്യുന്നയാളാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി.
അയാളാണ് ഈ വാര്‍ത്ത കൊടുത്തത്. ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് എന്നോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങൾ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല.
advertisement
മയക്കുമരുന്നിനെതിരെ മുന്നണിപ്പോരാട്ടം നടത്തിയ ഞങ്ങളുടെ പ്രവർത്തകനെ കൊന്നു തള്ളിയ മയക്കുമരുന്ന് മാഫിയ നേതാവായ കൊലയാളിയെ സ്വന്തം വാഹനത്തിൽ കടത്തിയ കോൺഗ്രസ് കൗൺസിലറുടെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഈ ജനപ്രതിനിധിയുടെ, അയാളുടെ കൂട്ടാളികളുടെ മയക്കുമരുന്ന് മണമക്കുന്ന പിന്നാമ്പുറങ്ങളിലേയ്ക്കാണ് നിങ്ങൾ ക്യാമറ തിരിക്കേണ്ടത്, ഇക്കൂട്ടർക്കെതിരെയാണ് തൂലിക ചലിപ്പിക്കേണ്ടത്.
TRENDING പെട്ടിമുടിയോട് വിട; ധനുഷ്കയുടെ കുവി പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക് [NEWS]'വേട്ടയാടിയത് 15 വർഷം; ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാൻ പോയതിന് ചാർത്തിക്കിട്ടിയ VIP പദവി': പി.കെ ശ്രീമതി [NEWS] എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് പകർന്നത് ഗായികയിൽ നിന്നോ? ആരോപണങ്ങൾ നിഷേധിച്ച് മാളവിക[NEWS]
കൊലയാളിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയാല്‍ അത് കൊലക്കുറ്റത്തിന് തുല്യമാണ്. അതാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചെയ്തത്. കൊലയാളിയെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ ആണ് എത്തിക്കേണ്ടിയിരുന്നത്. സുരക്ഷിതമായി വീട്ടിലെത്തിച്ച് അയാളെ മറ്റൊരു ജില്ലയിലേക്ക് കടത്താനാണ് സഹായിച്ചത്. അത് ജാമ്യം കിട്ടുന്ന കുറ്റമല്ല. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. ഇത് സര്‍ക്കാരിന്‍റെ നയമല്ല. ഇതാണ് പറഞ്ഞത്. ഇതില്‍ കോടിയേരിയും ജി.സുധാകരനും തമ്മില്‍ എന്ത് സംഘര്‍ഷമാണ് ഉള്ളത്. ഞങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
advertisement
എന്നെ കൊല്ലരുത് എനിക്ക് രണ്ട് മക്കളുണ്ട് എന്ന് കേണപേക്ഷിച്ചിട്ടും ഇടനെഞ്ചിൽ കത്തിയിറക്കി ഞങ്ങളുടെ സഖാവിനെ കൊന്നു. കായംകുളത്തു ക്വട്ടേഷൻ സംഘം വിഹരിക്കുന്നു. വലതു രാഷ്ട്രീയസംരക്ഷണത്തിൽ. അതേപ്പറ്റി സമൂഹം ചർച്ച ചെയ്യണം.
മാധ്യമങ്ങൾ നീതി കാട്ടണം..
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളം സിയാദ് വധം: കോടിയേരിയെ തള്ളിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധം; വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement