കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുടെ സമിതിയിൽ നിന്നും യുഡിഎഫ് കൺവീനർ എം.എം. ഹസനെ ഒഴിവാക്കി. കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്ന ഹസനെ പരിഗണിക്കേണ്ടെന്നു തീരുമാനം.
അംഗങ്ങൾ: രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എംപി, താരിഖ് അൻവർ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി , കെ. സുധാകരൻ എംപി , കെപിസിസി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം.സുധീരൻ എന്നിവരും ശശി തരൂർ എംപിയുമാണ് സമിതി. You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
advertisement
കെപിസിസിയിൽ ഇടക്കാല പ്രസിഡന്റായിരുന്നതിനാൽ ഹസനെ പരിഗണിച്ചില്ല എന്നാണ് സൂചന.
തെരഞ്ഞെടുപ്പ്, പ്രചാരണം, തെരഞ്ഞടുപ്പ് തന്ത്രങ്ങൾ , തെരഞ്ഞടുപ്പ് സംബന്ധിച്ച ഏകോപനം എന്നിവ ഈ സമിതി അടിക്കടി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് എഐസിസി പത്രക്കുറിപ്പിൽ പറഞ്ഞു.