TRENDING:

Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA

Last Updated:

Coronavirus Outbreak: വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളുടെയും ആരാധനകളുടെയും ഭാഗമായോ അല്ലാതെയോ കൂട്ടം കൂടുന്നത് covid 19 രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഗണ്യമായി കൂട്ടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഐഎംഎ. വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് രോഗം പടർന്ന് പിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. ഒത്തുചേരൽ നിർബന്ധമായി തീരുന്ന സാഹചര്യത്തിൽ പൊതു മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി. കൊറോണ വൈറസ് രോഗം വീണ്ടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചത്.
advertisement

വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളുടെയും ആരാധനകളുടെയും ഭാഗമായോ അല്ലാതെയോ കൂട്ടം കൂടുന്നത് covid 19(കൊറോണ വൈറസ്) രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഗണ്യമായി കൂട്ടുമെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. അഥവാ ഒത്തുചേരല്‍ നിര്‍ബന്ധമായി തീരുന്ന സാഹചര്യത്തില്‍ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു.

ഒളിമ്പിക്‌സ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും, ലോകത്തിലെ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങലേക്ക് ആളുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടും സമ്മേളനങ്ങള്‍ മാറ്റിവെച്ചുകൊണ്ടും ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ അതിന് അനുചിതമായ നടപടി സാക്ഷരകേരളത്തില്‍ നിന്നും ഉണ്ടാകേണ്ടതാണ്.

advertisement

കേന്ദ്രസർക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചും ഐ.എം.എ ഗവേഷണ വിഭാഗത്തിന്റെ അഭിപ്രായം, കേരളത്തിലും ഭാരതത്തിലും വിദേശരാജ്യങ്ങളിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ എന്നിവ കണക്കില്‍ എടുത്തതാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഐഎംഎ പുറത്തിറക്കുന്നത്.

BEST PERFORMING STORIES:കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ [PHOTO]രാത്രി സമരം: സ്ത്രീകൾ ഇറങ്ങരുതെന്ന് ദേശീയ വനിതാ ലീഗ്: അറിയില്ലെന്ന് സംസ്ഥാന വനിതാ ലീഗ് [NEWS]ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും [PHOTO]

advertisement

1. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ കുറഞ്ഞത് മൂന്ന് അടി ദൂരം പാലിക്കേണ്ടതാണ് കൊറോണ ഡ്രോപ്‌ളേറ്റിലൂടെ പകരുന്ന രോഗമായതിനാല്‍ മൂന്നടി ദൂരത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.

2. ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങള്‍ ചുമ, പനി, ശ്വാസംമുട്ട്, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടത്തില്‍ സഞ്ചരിക്കുവാന്‍ പാടില്ല.

3. ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം. തേടേണ്ടതാണ്. ആശുപത്രിയില്‍ അഡ്മിഷന്‍ നിര്‍ദ്ദേശക്കപ്പെട്ടാല്‍ അത് കര്‍ശനമായും പാലിക്കപ്പെടണം. വീടുകളില്‍ വിശ്രമം നിർദേശിക്കപ്പെട്ടാല്‍ അത് പരിപൂര്‍ണ്ണമായും നടപ്പിലാക്കണം.

advertisement

4. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൈകളുടെ ശുചിത്വം വ്യക്തമായി പാലിക്കപ്പെടേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുക. അഥവാ അതിന് കഴിയുന്നില്ലെങ്കില്‍ ഹാന്‍ഡ് സാനിട്ടയിസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കണം.

5. ചുമയ്ക്കുന്നതും തുമ്മുന്നതും മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടു മാത്രമായിരിക്കണം. ഇവ ചെയ്യുമ്പോള്‍ സ്വന്തം കൈമുട്ടിന് ഉള്ളിലേക്ക് ചെയ്യുന്നതാണ് അത്യുത്തമം. ടിഷ്യു പേപ്പര്‍ ഉപയോഗിക്കുന്നവര്‍ തുമ്മുക, ചുമക്കുക എന്നിവക്ക് ശേഷം മൂടി വെച്ചിട്ടുള്ള ഡസ്ബിനിലേക്ക് ഉടന്‍ നിക്ഷേപിക്കേണ്ടത്.

6. കൊച്ചുകുട്ടികള്‍, 60 വയസിന് മുകളില്‍ ഉള്ളവര്‍ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, കാന്‍സര്‍, നിയന്ത്രണവിധേയമല്ലാത്ത പ്രമേഹരോഗം എന്നിവയുള്ളവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

advertisement

വിവിധ സമ്മേളനങ്ങള്‍ ദേശീയതലത്തില്‍ തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒഴിവാക്കി കഴിഞ്ഞു എന്നുള്ളത് പ്രസക്തമാണ്.

ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ ജാതി മതവിഭാഗങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ശ്രദ്ധയില്‍ വരേണ്ടതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA
Open in App
Home
Video
Impact Shorts
Web Stories