ഇതിനു പുറമേ പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 12 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിൽ ഉറവിടം അറിയാത്ത കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരം നാളെ മുതൽ പൂർണമായി അടച്ചിടാനാണ് തീരുമാനം.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS]ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി [NEWS] കുഴഞ്ഞു വീണ ഡീൻ ജോൺസിന് സിപിആർ നൽകി ബ്രെറ്റ്ലി [NEWS]
advertisement
സിന്ദൂർ ടെക്സ്റ്റൈൽസ്, വനിതാ പൊലീസ് സ്റ്റേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകൾ ആണ്.
ഇതോടെ കൽപ്പറ്റയിൽ മാത്രം ഈ ആഴ്ചയിൽ 82 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാളെമുതൽ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെന്റ് സോൺ ആയി വയനാട് ജില്ല കളക്ടർ ഡോക്ടർ അദീല അബ്ദുള്ള പ്രഖ്യാപിച്ചു.