ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Last Updated:

ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബഹാനി ഹാജ

കൊച്ചി: കനകമല കേസിൽ  സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. വിദേശത്ത് പോയി ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ശേഷം ഇന്ത്യയിൽ വിചാരണക്ക് വിധേയനാക്കിയ ആദ്യ പ്രതിയാണ് സുബഹാനി.
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇറാഖില്‍ സുബഹാനി യുദ്ധം ചെയ്തിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തൽ.  ഇന്ത്യയില്‍  ഐ എസ് ഓപ്പറേഷനുകള്‍ക്ക് വേണ്ടി സ്ഫോടക - രാസ വസ്തുക്കള്‍ ശേഖരിക്കുന്ന ദൗത്യം സുബഹാനിയേയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് കോടതിയില്‍  നല്‍കിയ  റിപ്പോര്‍ട്ടില്‍ എന്‍ ഐ എ ആരോപിച്ചിരുന്നു.
ഐഎസ് ബന്ധം  ആരോപിച്ച് കനകമലയില്‍ നിന്ന് ആറ് പേരെ നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുനല്‍വേലിയില്‍ നിന്ന്  തൊടുപുഴ സ്വദേശിയായ സുബാഹാനി ഹാജയെ പിടികൂടിയത്. ഇന്ത്യയിലെ  ഐ എസ് ഓപ്പറേഷനുകള്‍ക്ക് വേണ്ടിയാണ് ഇയാൾ സ്ഫോടകവസ്തുക്കളും  രാസവസ്തുക്കളും ശേഖരിച്ചിരുന്നത്.
advertisement
ഐഎസില്‍ ചേരുന്നവര്‍ക്കും പരിശീലനം നല്‍കുന്നതും ഇയാളാണ്. 2015 ഏപ്രിലിലാണ് സുബഹാനി, തുര്‍ക്കി വഴി ഇറാഖിലെ മൊസൂളിലെ ഐഎസ് ക്യാമ്പിലെത്തിയത്. വിദഗ്ധ പരിശീലനത്തിന് ശേഷം ഐഎസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍‍ സുരക്ഷാ ജോലിക്ക് നിയോഗിച്ചു. നാല് മാസം ഇയാള്‍ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒരിക്കല്‍ കൂടെയുള്ള രണ്ട് പേര്‍ ഷെല്‍ ആക്രമണത്തില്‍ ചാരമായി മാറുന്നത് കണ്ടതോടെ ഐഎസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന് എന്‍ ഐ എ പറയുന്നു.
advertisement
എന്നാല്‍ വഞ്ചനാക്കുറ്റം ചുമത്തി  സുബഹാനിയെ നാല് മാസം ജയിലില്‍ അടച്ചു. പിന്നീട് ഇന്ത്യയിലെത്തിയാല്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ഉറപ്പില്‍ സ്വതന്ത്രനാക്കി. പിന്നീട് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി വഴി നാട്ടില്‍ മടങ്ങിയെത്തിയ സുബഹാനി വീണ്ടും ഐഎസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നുവെന്ന് എന്‍ ഐ എ ആരോപിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement