TRENDING:

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ആക്ഷേപം; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം; രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു

Last Updated:

തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച് സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയിൽ മുതിര്‍ന്ന നേതാവ്‌ ജി സുധാകരനെതിരേ പാർട്ടി അന്വേഷണം. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങുന്ന കമ്മീഷനാണ് ആരോപണത്തെ കുറിച്ച് അന്വേഷിക്കുക. ഇതിനൊപ്പം പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി.
ജി സുധാകരൻ
ജി സുധാകരൻ
advertisement

Also Read- 'സിങ്കം' അണ്ണാമല തമിഴക മനമിളക്കുമോ? IPS രാജിവെച്ച് BJP തമിഴ്നാട് അധ്യക്ഷനായ 38കാരൻ

തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച് സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ പകരം മത്സരിച്ച തന്നോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാനമായും സലാം ഉന്നയിച്ചത്. തന്നെ എസ്ഡിപിഐക്കാരന്‍ ആയി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ചില്ല. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

advertisement

Also Read- യുവാവിനെ കൊന്ന് സ്യൂട്ട് കെയ്സിലാക്കിയതിന് ഞായറാഴ്ച കാൽ നൂറ്റാണ്ട്; ഡോ.ഓമന ഇപ്പോഴും കാണാമറയത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരൻ. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിൽ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി സുധാകരനെതിരായ പരാമർശങ്ങളുളള റിപ്പോർട്ട് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തത്. സംസ്ഥാന സമിതിയിലും സുധാകരനെതിരേ ആരോപണങ്ങൾ ഉയർന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുളളത്.

advertisement

Also Read- 'വിവാഹവാഗ്ദാനം നൽകി പീഡനം' എന്തുകൊണ്ട് വലിയ കുറ്റമാകുന്നു? തുടക്കമായത് ശുഭ്ര- ഗൗതം നിയമപോരാട്ടം

വിഷയം വിവാദമായിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ജി സുധാകരന്‍ തയ്യാറായില്ല. വെള്ളി ശനി ദിവസങ്ങളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ നിന്നുള്ള പ്രതിഷേധം ഇപ്പോഴും സുധാകരന്‍ തുടരുന്നു എന്നാണ് വിലയിരുത്തല്‍.

Also Read- വൈദ്യകുലപതി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ അന്തരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഘടക കക്ഷി നേതാക്കൾ മത്സരിച്ച പാലായിലെയും കല്‍പറ്റയിലെയും തോൽവി പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചതായി നേരത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. രണ്ടിടങ്ങളിലും മുഴുവൻ ശക്തിയും പുറത്തെടുക്കുന്ന പോരാട്ടം നടത്താനായില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഇവിടങ്ങളിലുണ്ടായ വീഴ്ചകൾ പരിശോധിക്കാനാണ് തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ആക്ഷേപം; ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം; രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു
Open in App
Home
Video
Impact Shorts
Web Stories