'വിവാഹവാഗ്ദാനം നൽകി പീഡനം' എന്തുകൊണ്ട് വലിയ കുറ്റമാകുന്നു? തുടക്കമായത് ശുഭ്ര- ഗൗതം നിയമപോരാട്ടം

Last Updated:

വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുന്നവർക്കെതിരെ പീഡന കേസുകളും ബലാത്സംഗക്കേസുകളിലെ ഇരയായ വ്യക്തികൾക്ക് പിഴശിക്ഷ വിധിക്കുന്ന വാർത്തകളും കേൾക്കുമ്പോൾ ശുഭ്രയുടെ കഥ പലപ്പോഴും നാം അറിയാറില്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അഡ്വ. ആൻസിൽ കോമാട്ട്
1989 കോഹിമ ബാപ്റ്റിസ്റ്റ് കോളേജിലെ വിദ്യാർഥിനിയാണ് ശുഭ്ര ചക്രവർത്തി. കൽപ്പന എന്നാണ് വിളിപ്പേര്. അതേ കോളേജിലെ അധ്യാപകനാണ് ബോധി സത്വ ഗൗതം. ഇരുവരും പരിചയമായി. ഗൗതം ശുഭ്രയുടെ വീട്ടിൽ സന്ദർശിക്കുമായിരുന്നു. അധ്യാപകനെന്ന നിലയിൽ ശുഭ്രയുടെയും വീട്ടുകാരുടെയും ബഹുമാനം ഗൗതം ആർജ്ജിച്ചിരുന്നു.
ഒരു സന്ദർശനത്തിനിടയിൽ ഗൗതം തന്റെ പ്രണയം ശുഭ്രയോട് പറഞ്ഞു. പ്രണയ കാലം കുറെ കഴിഞ്ഞപ്പോൾ കല്യാണം കഴിക്കണം എന്ന് ശുഭ്ര ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ അനുമതി കിട്ടണമെന്ന ആവശ്യം പറഞ്ഞു കൊണ്ട് വിവാഹകാര്യത്തിൽ നിന്നും ഗൗതം പലപ്പോഴും ഒഴിഞ്ഞുമാറി. വിവാഹം എന്ന കാരണം പറഞ്ഞ് ഇരുവരും തമ്മിലുള്ള വഴക്കും പതിവായി. ഒടുവിൽ നാട്ടുകാരും വീട്ടുകാരും അറിയാതെ രഹസ്യമായി വിവാഹം കഴിക്കാൻ ഗൗതം തയ്യാറായി. സ്ഥലത്തെ ക്ഷേത്രനടയിൽ സിന്ദൂരം അണിയിച്ച് വിവാഹമെന്ന ചടങ്ങ് നടത്തിയതായി ശുഭ്രയെ ഗൗതം ധരിപ്പിച്ചു. ഇതിനിടയിൽ ശുഭ്ര ഗർഭിണി ആവുകയും രണ്ടുപ്രാവശ്യം ഗർഭചിദ്രം നടത്തുകയും ചെയ്തു. ഗർഭചിദ്രം നടത്തുന്ന വേളയിൽ ഗൗതം തന്റെ പേര് മറച്ചുവെച്ച് കളവായ പേരാണ് ആശുപത്രിയിൽ നൽകിയത്. Bikash Gautan എന്ന പേരാണ് ഗൗതം ആശുപത്രിയിൽ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അബോർഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ മാത്രമാണ് ഈ കളവും ശുഭ്ര മനസിലാക്കുന്നത്.
advertisement
1995 ൽ വേറൊരു കോളേജിൽ ഉദ്യോഗം ലഭിച്ചപ്പോൾ ഗൗതം സ്ഥലം മാറി യാത്രയായി. പിന്നീട് ശുഭ്രയെ കാണുകയോ ഭാര്യയായി പരിഗണിക്കുകയോ ചെയ്തില്ല. ശുഭ്രയെ വിവാഹം നടത്തി എന്ന ധരിപ്പിച്ച് ഒരുമിച്ച് ജീവിച്ചതിനുശേഷം ഇപ്പോൾ തള്ളിക്കളയുന്നത് ശരിയല്ല എന്ന് കൂട്ടുകാരുടെ ഉപദേശവും ഗൗതം ചെവിക്കൊണ്ടില്ല.
ശുഭ്ര ഗൗതമിനെതിരെ കൊഹിമയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം 312,420,493, 498,498A എന്നീ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തു. കോടതി സമൻസ് അയച്ചു. തനിക്കെതിരെയുള്ള ക്രിമിനൽ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗൗതം ഗുവാഹത്തി ഹൈക്കോടതിയിൽ ഹർജി ബോധിപ്പിച്ചു. ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു.
advertisement
പരാതിക്ക് ആധാരമായ വസ്തുതകൾ ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി സ്വമേധയാ കേസ് കാലയളവിൽ ശുഭ്രക്ക് ജീവിത ചെലവിനു മാസംതോറും തുക നൽകുന്നതിന് കാരണം ബോധിപ്പിക്കുന്നത് ആവശ്യപ്പെട്ടു സമൻസയച്ചു.
ചെലവിന് നൽകണമെന്ന ആവശ്യപ്പെട്ടപ്പോൾ വ്യാജമായി വിവാഹം കഴിച്ചത് ആകയാൽ വിവാഹം കഴിച്ചിട്ടില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. വഞ്ചനാ കുറ്റത്തിന് മറ്റുമായി ആരംഭിച്ചതാണ് കുറ്റവിചാരണ. പ്രോസിക്യൂഷൻ നടപടി റദ്ദാക്കാൻ സമീപിച്ച പ്രതിയുടെ അപേക്ഷ തള്ളിയ സുപ്രീംകോടതി പ്രതിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കൂടി കേസെടുക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. കേവലമായ കുറ്റകൃത്യങ്ങൾക്ക് പുറമേ Article 21 വിഭാവനം ചെയുന്ന മാന്യമായി ജീവിക്കാനുള്ള സ്ത്രീയുടെ അവകാശവും പ്രതി ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. ആയതിനാൽ തന്നെ ബോധിസത്വ ഗൗതവും ശുഭ്ര ചക്രവർത്തിയും തമ്മിലുള്ള കേസിലെ സുപ്രീം കോടതിയുടെ വിധി വിപ്ലവാത്മകമാണ്.
advertisement
ബലാൽസംഗം സ്ത്രീകൾക്കെതിരായ ഒരു കുറ്റകൃത്യമായി മാത്രമായാണ് അന്ന് കണ്ടിരുന്നത്. ബലാൽസംഗം എന്നത് അതിന് ഇരയായ സ്ത്രീക്കെതിരെ മാത്രം ഉണ്ടായ കുറ്റം അല്ല മറിച്ച് സമൂഹത്തിനാകെ എതിരായ ഒന്നാകുന്നു. വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവ സംരക്ഷിക്കുന്നതിനായി കോടതിക്ക് സ്വകാര്യവ്യക്തികൾക്ക് എതിരെയും നടപടികൾ എടുക്കാമെന്ന് ആർട്ടിക്കിൾ 32 പ്രകാരം വിപുലമായ അധികാരമുണ്ടെന്ന് കോടതി ഉറക്കെ പ്രഖ്യാപിച്ചു. ബലാൽസംഗം മനുഷ്യാവകാശലംഘനം എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന ആദ്യ കേസും ആണിത്.
1985-ലെ UN ഡിക്ലറേഷന്റെ ചുവടുപിടിച്ച് ഇരകൾക്ക് കേസ് കാലയളവിൽ സാമ്പത്തിക സഹായം നൽകേണ്ടതാണെന്ന് കോടതി ഉത്തരവിട്ടു. ഒരു കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രതികൾക്ക് എതിരായി പിഴ ശിക്ഷ വിധിക്കുന്നതിന് അധികാരമുള്ള കോടതികൾക്ക് ഇരയായ വ്യക്തികൾക്ക് ഇടക്കാലാശ്വാസം ആയി തുക അനുവദിക്കുന്നതിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. പിന്നീട് സുപ്രീം കോടതി തന്നെ 2018 ൽ model compensation scheme for women victims survivors of sexual assault and other സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തു. ഗൗതം കേസിൽ പ്രതി ആവുകയും കേസ് നടക്കുന്ന കാലയളവിൽ ശുഭ്രക്ക് ജീവിത ചെലവിന് പ്രതിമാസം തുക നൽകുന്നതിനും കോടതി നിർദേശിച്ചു.
advertisement
വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുന്നവർക്കെതിരെ പീഡന കേസുകളും ബലാത്സംഗക്കേസുകളിലെ ഇരയായ വ്യക്തികൾക്ക് പിഴശിക്ഷ വിധിക്കുന്ന വാർത്തകളും കേൾക്കുമ്പോൾ ശുഭ്രയുടെ കഥ പലപ്പോഴും നാം അറിയാറില്ല.
(അഭിപ്രായങ്ങൾ വ്യക്തിപരം) 
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'വിവാഹവാഗ്ദാനം നൽകി പീഡനം' എന്തുകൊണ്ട് വലിയ കുറ്റമാകുന്നു? തുടക്കമായത് ശുഭ്ര- ഗൗതം നിയമപോരാട്ടം
Next Article
advertisement
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
  • 6.5 മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല പാലം തുറന്നു.

  • പുലർച്ചെ 4.56-ന് ആദ്യ ഗുഡ്സ് ട്രെയിൻ പുതിയ ഏഴിമല പാലത്തിലൂടെ കടന്നു.

  • ചങ്കുരിച്ചാൽ പാലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പുതിയ പാലം നിർമിച്ചു

View All
advertisement