മഴ മുന്നറിയിപ്പ്; കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു
അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ കൂടുതൽ ഡാമുകൾ തുറക്കുന്ന സാഹചര്യമാണുള്ളത്. ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു.
ജോലിയും വിശ്വാസവും രണ്ടാണ്; ശബരിമലയിൽ വനിതാ പൊലീസുകാർ ഉണ്ടാകുമെന്ന് ഡിജിപി
തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വനിതാ പൊലീസുകാർ സന്നിധാനത്തും ശബരിമലയിലും ഡ്യൂട്ടിയിലുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ജോലിയും വിശ്വാസവും രണ്ടാണെന്നും ഡിജിപി പറഞ്ഞു.
advertisement
വനിതാ പൊലീസിനെ വിട്ടുനല്കണമെന്നു ആവശ്യപ്പെട്ട് ഡിജിപി നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
സമാധാന നൊബേൽ ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെ, നദിയ മുറാദ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഡെനിസ് മക്‌വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്.
ജഡേജയ്ക്കും സെഞ്ച്വറി; വിന്‍ഡീസിനെതിരെ ചരിത്ര നേട്ടവുമായി കോഹ്‌ലിയും സംഘവും
ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡുകള്‍ തുടര്‍ക്കഥയാവുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 645 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യ - വിന്‍ഡീസ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് കുറിക്കപ്പെട്ടത്. 644 റണ്‍സായിരുന്നു ഇതുവരേയും ഇരു ടീമുകളുടെയും ഉയര്‍ന്ന സ്‌കോര്‍. ജഡേജ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 9 വിക്കറ്റ് നഷ്ടത്തില്‍ 649 എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
'ബ്ലാസ്റ്റേഴ്‌സിനു സമനില കുരുക്ക്'; മുംബൈ കേരളത്തെ സമനിലയില്‍ തളച്ചു
ഐഎസ്എല്‍ അഞ്ചാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യം വെച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനു സമനില കുരുക്ക്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 1-1 നാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ചത്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്.കൂടുതൽ വായിക്കാം.....
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9-ന്
കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.
താനൂർ കൊലപാതകം: സവാദിന്‍റെ ഭാര്യ പിടിയിൽ; ഭാര്യയുടെ സുഹൃത്ത് ഒളിവിൽ
താനൂരില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പിടിയിൽ. അഞ്ചുടി സ്വദേശി സവാദിനെ കഴുത്തറുത്ത നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സവാദിന്‍റെ ഭാര്യ സൗജത്തിനെ പൊലീസ് പിടികൂടി. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് സൗജത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോൺ വിവരങ്ങൾ ചോർത്തിയതിൽനിന്ന് സൗജത്തിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്