ജഡേജയ്ക്കും സെഞ്ച്വറി; വിന്‍ഡീസിനെതിരെ ചരിത്ര നേട്ടവുമായി കോഹ്‌ലിയും സംഘവും
Last Updated:
രാജ്‌കോട്ട്: ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡുകള്‍ തുടര്‍ക്കഥയാവുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 645 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് കുറിക്കപ്പെട്ടത്. 644 റണ്‍സായിരുന്നു ഇതുവരേയും ഇരു ടീമുകളുടെയും ഉയര്‍ന്ന സ്‌കോര്‍.
ജഡേജ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 9 വിക്കറ്റ് നഷ്ടത്തില്‍ 649 എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ഏഴു വിക്കറ്റ് നഷ്ടത്തില്‍ 644 ന് ഡിക്ളേര്‍ഡായിരുന്നു വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിന്റേത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 644 ഡിക്ളേര്‍ഡും. മത്സരത്തില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ നടത്തിയ പോരാട്ടമാണ് ടീമിനെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. വിരാടിനും പൃഥ്വി ഷായ്ക്കും പുറമേ ജഡേജയും മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിന ശൈലിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
advertisement
ഒരറ്റത്ത് നിന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞ് കൊണ്ടിരുന്നെങ്കിലും ലാസ്റ്റ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിലാണ് താരം സെഞ്ച്വറി നേട്ടം കൈവരിച്ചത്. നേരത്തെ ടെസ്റ്റ് കരിയറിലെ 24 ാം സെഞ്ച്വറി പൂര്‍ത്തീകരിച്ച കോഹ്‌ലി 2018 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1,000 റണ്‍സ് തികക്കുന്ന ആദ്യ താരമെന്ന നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യന്‍ നായകനായതിനുശേഷമുള്ള 17 ാം സെഞ്ച്വറിയണ് രാജ്‌കോട്ടില്‍ കോഹ്‌ലി കുറിച്ചത്.
advertisement
സ്‌കോര്‍ ബോര്‍ഡ്: പൃഥ്വി ഷാ (134). ലോകേഷ് രാഹുല്‍ (0), പൂജാര (86), കോഹ്‌ലി (139), രഹാനെ (41), പന്ത് (92), ജഡേജ (100*), അശ്വിന്‍ (7), കുല്‍ദീപ് (12), ഉമേഷ് യാദവ് (22), ഷമി (2*)
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജഡേജയ്ക്കും സെഞ്ച്വറി; വിന്‍ഡീസിനെതിരെ ചരിത്ര നേട്ടവുമായി കോഹ്‌ലിയും സംഘവും