ഇടുക്കി ഡാം തുറന്നു; ജനങ്ങൾ ജാഗ്രത പുലർത്തണം
Last Updated:
ചെറുതോണി: ഇടുക്കി ഡാം തുറന്നു. രാവിലെ 11 മണിയോടെയാണ് ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നത്. ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ 50 സെന്‍റിമീറ്റർ ഉയത്തിയാണ് ഡാം തുറന്നത്. ഇപ്പോൾ 50 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആരും പുഴയിൽ ഇറങ്ങരുതെന്നും ജാഗ്രതാ സന്ദേശത്തിൽ പറയുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്ലാണ് ഡാം തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചത്. നേരത്തെ രാവിലെ ആറ് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് പതിനൊന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.
ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാ ലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറില്‍ മീന്‍ പിടിക്കുന്നതും, സെല്‍ഫി എടുക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.
അതേസമയം ലക്ഷദ്വീപിന് സമീപം ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറില്‍ ചുഴലിക്കാറ്റായ് രൂപപ്പെട്ടേയ്ക്കാമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനാല്‍ കടലില്‍ അകപ്പെട്ട ബോട്ടുകള്‍ക്ക് സുരക്ഷിത മേഖലകളിലേയ്ക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത.കേരള തീരത്തും ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകും.
advertisement
152 മത്സ്യബന്ധന ബോട്ടുകള്‍ ഇപ്പോഴും ഒമാന്‍ തീരത്ത് കടലിലുണ്ട്.തമിഴ്നാട്ടില്‍ രജിസറ്റര്‍ ചെയ്ത ബോട്ടുകളാകും ഇവയെന്നാണ് കരുതുന്നത്..കേരള തീരത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോട്ടുകള്‍ ഒന്നും മാന്‍ തീരത്തേയ്ക്ക് പോയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകളിലും കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ ജോലിചെയ്യാറുണ്ട്.ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിയേക്കുമെന്നും, സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് നീങ്ങണമെന്നുമുള്ള മുന്നറിയിപ്പ് ഈ ബോട്ടുകള്‍ക്ക് നല്‍കും.. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനങ്ങളുടെയും, മര്‍ച്ചന്റ് ഷിപ്പുകളുടെ സഹായത്താലും സന്ദേശം കൈമാറാനാണ് തീരുമാനം
advertisement
വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡാമുകളുടെ സമീപപ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപടികള്‍ സ്വീകരിച്ചു. പ്രളയകാലത്തെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടല്‍.
ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പര്‍ക്കം പുലര്‍ത്തണം. അണക്കെട്ടുകള്‍ തുറക്കുന്നതിന് മുന്‍പ് വേലിയേറ്റ, വേലിയിറക്ക സാഹചര്യം പരിഗണിക്കണം. നേരത്തെ കടലില്‍ പോയവര്‍ തിരികെ തീരത്ത് എത്തുകയോ സുരക്ഷിത തീരങ്ങളിലേയ്ക്ക് മാറുകയോ വേണം. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആര്‍ക്കോണത്ത് നിന്ന് ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റുകള്‍ കേരളത്തിലേയ്ക്ക് എത്തും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 12:29 PM IST