താനൂർ കൊലപാതകം: സവാദിന്‍റെ ഭാര്യ പിടിയിൽ; ഭാര്യയുടെ സുഹൃത്ത് ഒളിവിൽ
Last Updated:
മലപ്പുറം: താനൂരില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പിടിയിൽ. അഞ്ചുടി സ്വദേശി സവാദിനെ കഴുത്തറുത്ത നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സവാദിന്‍റെ ഭാര്യ സൗജത്തിനെ പൊലീസ് പിടികൂടി. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് സൗജത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോൺ വിവരങ്ങൾ ചോർത്തിയതിൽനിന്ന് സൗജത്തിന്‍റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യം നടത്തുന്നതിനായി സൗജത്തിന്‍റെ സുഹൃത്ത് ഗൾഫിൽനിന്നെത്തിയതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തെയ്യാല ഓമച്ചപ്പുഴയിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനാണ് അഞ്ചുടി സ്വദേശി സവാദ്. കുടുംബവുമൊത്ത് വീട്ടില്‍ താമസിക്കുന്ന സവാദ് രാത്രി ഇളയമകളുമായി വാരാന്തയില്‍ കിടന്നുറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സവാദിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ കിടന്നിരുന്ന മകള്‍ രക്തതുള്ളികള്‍ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് എണീറ്റുനോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.
കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിരക്ഷപ്പെടുന്നതായി കണ്ടതായും മകള്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഭാര്യാ സുഹൃത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ ശത്രുതയിലല്ല കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 10:44 AM IST