വിലക്ക് എത്ര കാലത്തേക്കെന്ന ചോദ്യത്തിന്, തീയതി നിശ്ചയിച്ചിട്ടില്ലെന്നും മൺസൂൺ അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
വലിയ വിമാനങ്ങളായ ബി 747, എ 350 എന്നിവയ്ക്ക് വലിയ ഇന്ധന ടാങ്കുള്ളതിനാൽ ചെറിയ വിമാനങ്ങളായ ബി 737, എ 320 എന്നിവയേക്കാൾ ദീർഘദൂരം സഞ്ചരിക്കാനാകും. വലിയ വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിംഗിനും കൂടുതൽ നീളമുള്ള റൺവേയും ആവശ്യമാണ്.
TRENDING ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു [NEWS]'ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ കിട്ടിയതെങ്ങന? ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത': കെ സുരേന്ദ്രൻ [NEWS] സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം[NEWS]കോഴിക്കോട് വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേ 10 ന് 2,700 മീറ്റർ നീളമുണ്ട്. 2019 മുതലാണ് ഇവിടെ വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതി നൽകിത്തുടങ്ങിയത്.
advertisement
ശക്തമായ മഴയുള്ള മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധന നടത്തുമെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
News18
ഇതിനിടെ അപകടത്തിനു കാരണമായത് റണ്‍വേയിലെ വെളളമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്ന വാദവുമായി സാങ്കേതിക വിഭാഗം രംഗത്തെത്തി. അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അന്വേഷണ സംഘത്തിനു കൈമാറി. തുടര്‍ച്ചയായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ പത്തു മിനിട്ടു കൂടുമ്പോഴും സമയ ദൈര്‍ഘ്യമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴും റണ്‍വേ പരിശോധിക്കാറുണ്ട്. അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നാണ് രേഖകള്‍.
അന്വേഷണം നടത്തുന്ന ഡിജിസിഎ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് രണ്ടു ദിവസമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എടിസിയിലെ ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്തില്‍ നിന്നു വീണ്ടെടുത്ത ബ്ലാക് ബോക്സില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമാകും.