'ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ വിശ്വാസികളെ ബഹുമാനിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി ആകുമായിരുന്നില്ല. ഞങ്ങള്‍ പറയുന്നു ശബരിമല ഒരു വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ് അതാണ് ജനങ്ങള്‍ കാണുന്നത്. ഇന്ന് അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഇത് പോര ഇത് വൈകി എന്നാണ് പറയാനുളളത്.' തരൂര്‍ പറഞ്ഞു.
Also Read അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ
നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും തരൂർ പറഞ്ഞു. ഒ.രാജഗോപാല്‍ നല്ല മനുഷ്യനാണെന്നും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞ തരൂര്‍ പക്ഷേ അദ്ദേഹം അഞ്ചുവര്‍ഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ ചോദിച്ചു.
advertisement
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോൺഗ്രസ്- ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനമാണ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉന്നയിച്ചത്. 'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി നേരത്തേ അത് ചെയ്തിരുന്നെങ്കിൽ ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും എകെ ആന്റണി ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എടുത്തുചാടി കുഴപ്പങ്ങൾ ഉണ്ടാക്കിയതിന് തന്നോടും തന്റെ ഗവൺമെന്റിനോടും ക്ഷമിക്കണം എന്ന് പറയാൻ കൂടി മുഖ്യമന്ത്രി തയ്യാറാകണം. എന്നാൽ ഈ വൈകിയ വേളയിൽ അയ്യപ്പനെ ഓർക്കുന്നതിൽ ആത്മാർത്ഥതയുണ്ട്, അല്ലെങ്കിൽ ഇതൊക്കെ വെറും കാപട്യമാണ്.
നിയമ നിർമാണം നടത്താതെ ജനങ്ങളെ വഞ്ചിച്ച നരേന്ദ്ര മോദിക്കും മാപ്പില്ല. യു ഡി എഫ് അധികാരത്തിൽ വരുമെന്നത് കട്ടായമാണെന്നും ആൻറണി പറഞ്ഞു. ദേശീയ തലത്തിൽ നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങൾ തടയണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമാണം. കോൺഗ്രസ് ശക്തമായാൽ മാത്രമേ ഇത് നേരിടാൻ കഴിയുകയുള്ളൂ. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ, കേന്ദ്രത്തിൽ ഏകാധിപത്യശൈലിയിൽ ഭരണം തുടരുന്ന മോദിക്കെതിരെ അതിശക്തമായ പ്രചരണം നടത്താനുള്ള കരുത്ത് കോൺഗ്രസിനുണ്ടാകും. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൂടുതൽ പ്രഹരണശേഷിയുണ്ടാകുമെന്നും ആന്റണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.