Assembly Election 2021 | 'കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കും; കേരളത്തിൽ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താകും': കെ.സുരേന്ദ്രന്‍

Last Updated:

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല.

കോഴിക്കോട്: താൻ ജനവിധി തേടുന്ന മഞ്ചേശ്വരം കോന്നി മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രണ്ടിടത്തും ജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ട്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഇരു മുന്നണികളിലും പ്രതിസന്ധി ഉണ്ടാക്കിയെന്നും  സുരേന്ദ്രന്‍ പ്രതികരിച്ചു.
അതേസമയം തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോൾ അയ്യപ്പന്റെ കാലുപിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. വിശ്വാസികളുടെ വികാരം ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും വിശ്വാസികളും പൊറുക്കില്ല.. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
advertisement
തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ശിഥിലമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് ശിഥിലമാകുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാനുളളത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.
advertisement
സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
advertisement
വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. നാല് ശതമാനത്തിലേറെ പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും സാമുദായികനേതാക്കളും ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. പോളിങ് കളിൽ നീണ്ട നിരയാണുള്ളത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പോളിംഗ് തടസ്സപ്പെടുത്തി.
അതേസമയം, നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടാൻ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് ശിഥിലമാകുമെന്ന ഇ പി ജയരാജന്റെ പ്രസ്താവനയോട് ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | 'കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കും; കേരളത്തിൽ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താകും': കെ.സുരേന്ദ്രന്‍
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement