TRENDING:

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് കിഫ്ബി ക്രമക്കേടിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എം.കെ മുനീർ

Last Updated:

പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാറുകാരന്‍ ഇപ്പോഴും ജോലികള്‍ തുടരുന്നുണ്ടെന്ന കാര്യം ആരും മറക്കാതിരിക്കുക.  കരാറുകാരനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 1000 കോടിയുടെ കരാറു ജോലി ഈ കരാറുകാരനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചതെന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിൽ ആയിരിക്കെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് മുനീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
advertisement

കിഫ്ബി സി എ ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കുരുങ്ങിയിരിക്കുകയാണ്. അതില്‍ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനാണ് പണിപ്പെട്ടുള്ള ഇപ്പോഴത്തെ അറസ്റ്റ് എന്നത് പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയ പക പോക്കലിന്റെ ഇരയാണ് വി കെ ഇബ്രാഹിം കുഞ്ഞെന്ന് എം കെ മുനീര്‍ പറഞ്ഞു.

You may also like:48കാരൻ 13കാരിയെ വിവാഹം കഴിച്ചു; വിവാഹത്തിന് കാരണം 13 വയസുള്ള കുട്ടികളെ ശ്രദ്ധിക്കാൻ ആരുമില്ലാത്തത് [NEWS]Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ് [NEWS] NDA, UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് അരുൺ ഗോപി; വോട്ടെല്ലാം സ്ഥാനാർത്ഥികൾക്കും തെറിയെല്ലാം അരുൺ ഗോപിക്കെന്നും ശ്രീജിത്ത് പണിക്കർ [NEWS]

advertisement

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പക പോക്കലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിജിലന്‍സിനെ ഉപയോഗിച്ചുള്ള വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണത്തെ വിമര്‍ശിക്കുന്നവരെ വിജിലന്‍സിനെയും കേരള പൊലീസിനെയും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.

കേരള പൊലീസിനെ ദുരൂപയോഗപ്പെടുത്തുകയാണ്. പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം മുസ്ലിം ലീഗാണ്. മുസ്ലിം ലീഗ് എം എൽ എമാരെ ഒന്നൊന്നായി കള്ളക്കേസില്‍ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് മുനീര്‍ പറഞ്ഞു.

പാലം പൂര്‍ത്തിയാക്കിയത് എല്‍ ഡി എഫ് സര്‍ക്കാറാണ് എന്നിരിക്കെ അവരില്‍ ആരെയാണ് അറസ്റ്റ് ചെയ്യുകയെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. യു ഡി എഫിലെ 12 പേരെ അകത്താക്കുമെന്ന് വിജയരാഘവന്‍ പറയുന്നുണ്ടെന്ന് മുനീര്‍ ആരോപിച്ചു.

advertisement

ലീഗ് തീവ്രവാദികളാണെന്ന് പറഞ്ഞ് നടക്കുന്നയാളാണ് വിജയരാഘവൻ എന്ന് മനസ്സിലാക്കണം. പ്രതികാര ദാഹത്തോടെ ആരെയും യു ഡി എഫ് സര്‍ക്കാര്‍ ആരെയും ഇതുവരെ വേട്ടയാടിയിട്ടില്ല. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകുകയുമില്ല. ഇത്തരം രാഷ്ട്രീയ പ്രേരിത അറസ്റ്റുകള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ബാധിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാറുകാരന്‍ ഇപ്പോഴും ജോലികള്‍ തുടരുന്നുണ്ടെന്ന കാര്യം ആരും മറക്കാതിരിക്കുക.  കരാറുകാരനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 1000 കോടിയുടെ കരാറു ജോലി ഈ കരാറുകാരനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചതെന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

100 കോടിയുടെ പാലം പണിയാന്‍ കഴിയാത്ത കരാറു കമ്പനിക്ക് 1000 കോടിയുടെ കരാറു ജോലി നല്‍കുന്നു. മന്ത്രിയുടെ അറസ്റ്റു കൊണ്ടു മാത്രം അഴിമതിക്കേസില്‍ നടപടിയെടുത്ത് പറയാനാകുമോ? വി കെ ഇബ്രാഹിം കുഞ്ഞിന്റെ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കി മനുഷ്യത്വപരമായ ഇടപെടല്‍ നിങ്ങളുടെ (മാധ്യമ പ്രവര്‍ത്തകരുടെ) ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് അറസ്റ്റ് വിവരം ചോര്‍ന്നോയെന്ന ചോദ്യത്തിന് മുനീര്‍ മറുപടി പഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് കിഫ്ബി ക്രമക്കേടിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എം.കെ മുനീർ
Open in App
Home
Video
Impact Shorts
Web Stories