കോഴിക്കോട്: അഴിമതിക്കേസില്‍ മുന്‍മന്ത്രി
വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റോടെ മുസ്ലിം ലീഗ് വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍. സര്‍ക്കാറിന് എതിരെ അഴിമതി ആരോപണ കേസുകള്‍ ഉയര്‍ത്തി കാട്ടി ശക്തമായ ആക്രമണം നടത്തുന്ന
യു ഡി എഫിനെയും അറസ്റ്റ് പ്രതിരോധത്തിലാക്കും.
അതേസമയം, അറസ്റ്റിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് മുസ്ലിം ലീഗ് തീരുമാനം. എം സി കമറുദ്ദീൻ തൊട്ടു പിന്നാലെ ഇബ്രാഹിം കുഞ്ഞിനെയും അറസ്റ്റ് ചെയ്തത് ലീഗിനെ തെല്ല് ഒന്നുമല്ല ഉലച്ചിരിക്കുന്നത്.
You may also like:48കാരൻ 13കാരിയെ വിവാഹം കഴിച്ചു; വിവാഹത്തിന് കാരണം 13 വയസുള്ള കുട്ടികളെ ശ്രദ്ധിക്കാൻ ആരുമില്ലാത്തത് [NEWS]Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ് [NEWS] NDA, UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് അരുൺ ഗോപി; വോട്ടെല്ലാം സ്ഥാനാർത്ഥികൾക്കും തെറിയെല്ലാം അരുൺ ഗോപിക്കെന്നും ശ്രീജിത്ത് പണിക്കർ [NEWS]ഐസ്‌ക്രീം കേസിന് ശേഷം ലീഗ് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇത്. മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാവ്, പാര്‍ട്ടി അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ളയാള്‍, പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജി വച്ചപ്പോള്‍ പകരം അധികാര കസേരയില്‍ അവരോധിക്കപ്പെട്ടയാള്‍. അങ്ങനെയൊരു നേതാവ് പൊതുജനമധ്യേ പരിഹാസ്യമായ ഒരു അഴിമതിക്കേസില്‍ അറസ്റ്റിലായത് ജനങ്ങളോട് വിശദീകരിക്കുകയെന്ന വലിയ പ്രതിസന്ധിയിലാണ് ലീഗ്.
അഴിമതിപ്പണം പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിച്ചു എന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്. അതുകൊണ്ടു തന്നെ വി കെ ഇബ്രാഹിം കുഞ്ഞിനെ തള്ളി പറയാന്‍ മുസ്ലിം ലീഗിന് കഴിയില്ല.
മലപ്പുറത്ത് ചേര്‍ന്ന് മുസ്ലിം ലീഗ് നേതൃയോഗം ഇബ്രാഹിം കുഞ്ഞിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സര്‍ക്കാറിനെതിരെ ആക്രമണത്തിന് ആയുധം മൂര്‍ച്ച കൂട്ടുന്നതിനിടെ യു ഡി എഫിനെ പ്രതിരോധത്തിൽ ആക്കിയെന്ന പഴി മുന്നണിക്കുള്ളില്‍ നിന്നും ലീഗ് കേള്‍ക്കേണ്ടി വരും.
മുന്നണിയില്‍ കരുത്ത് നേടി വില പേശാനുള്ള ലീഗ് നീക്കത്തിനും ഇത് തിരിച്ചടിയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിരോധത്തിലായ സര്‍ക്കാറിനും മുന്നണിക്കും യു ഡി എഫിനെ അടിക്കാനുള്ള വടി ഒരുങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ യു ഡി എഫിന് പ്രതിരോധത്തിന് കൂടുതല്‍ സമയം കണ്ടെത്തേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഒരുങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.