കൊവിഡ് വൈറസിന്‍റെയും ലോക്ഡൗൺ നിയന്ത്രണങ്ങളുടേയും സാഹചര്യത്തിൽ ഇത്തവണ പെരുന്നാൾ നമസ്ക്കാരം വീടുകളിലായിരിക്കും നടത്തുക.
TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]
advertisement
ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കും. ഞായറാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
