BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
Covid 19 in Kerala | 21 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. വിദേശത്ത് നിന്ന് വന്ന 17 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. വിദേശത്ത് നിന്ന് വന്ന 17 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവന്ന ഓരോരുത്തർക്കും രോഗബാധയുണ്ടായി.
കണ്ണൂർ 12, കാസർകോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂർ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 216 ആയി. ഇതുവരെ 732 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർ ഇതുവരെ മരിച്ചു. 512 പേർ രോഗമുക്തരായി.
advertisement
പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളും തിരിച്ചെത്തി തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. മുംബൈയില്‍ നിന്നെത്തിയ സ്ത്രീ ഇന്നലെ മരിക്കുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. കേരളം കോവിഡ് വ്യാപനത്തില്‍ മൂന്നാം ഘട്ടത്തിലാണ്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.
TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]
ഈ മാസം ആദ്യവാരം കോവിഡ് രോഗികളുടെ എണ്ണം 5 ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ച പിന്നിട്ടതോടെ കാര്യങ്ങള്‍ മാറി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം കൂടി. 183 കേസുകളാണ് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 152 പേരാണ് വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇതിനുപുറമെയാണ് ഇന്നത്തെ കണക്കുകൾ.
advertisement
Location :
First Published :
May 22, 2020 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം