COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ മാസം ആദ്യവാരം കോവിഡ് രോഗികളുടെ എണ്ണം 5 ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ച പിന്നിട്ടതോടെ കാര്യങ്ങള്‍ മാറി.
തിരുവനന്തപുരം: പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളും തിരിച്ചെത്തി തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. മടങ്ങിയെത്തിയ 152 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
മുംബൈയില്‍ നിന്നെത്തിയ സ്ത്രീ ഇന്നലെ മരിക്കുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. കേരളം കോവിഡ് വ്യാപനത്തില്‍ മൂന്നാം ഘട്ടത്തിലാണ്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.
ഈ മാസം ആദ്യവാരം കോവിഡ് രോഗികളുടെ എണ്ണം 5 ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ആഴ്ച പിന്നിട്ടതോടെ കാര്യങ്ങള്‍ മാറി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം കൂടി. 183 കേസുകളാണ് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 152 പേരാണ് വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.
advertisement
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]ബല്ലാല ദേവയുടെ വിവാഹ നിശ്ചയം ആഘോഷിച്ച് ആരാധകർ; കൂടുതൽ ചിത്രങ്ങൾ കാണാം [PHOTOS]
ഇനിയും രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. പുറത്ത് വരുന്നവർ വീട്ടിലെ ക്വാറന്റൈനിൽ ആണെങ്കിലും ശക്തമായ നിരീക്ഷണം തുടരും. പരിശോധനകൾ കൂട്ടാനാണ് തീരുമാനം.
advertisement
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ വരുന്നവരും 14 ദിവസം ക്വാറന്റൈനിൽ പോകേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. കര,വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ 78096 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചെത്തിയത്.
31 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കുറവാണ്. എന്നാല്‍ ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്നതും ആശങ്കപ്പെടുത്തുന്നു.
Location :
First Published :
May 22, 2020 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ