തൃശൂരിലാണ് സംഭവം. ഇവിടെ ഒരു കാർ തന്നെയാണ് സഞ്ചരിക്കുന്ന ബാർ ആയി മാറിയത്. 65 കുപ്പി മദ്യവുമായി പട്ടിക്കാട് കമ്പനിപ്പടി മണ്ടൻച്ചിറ പാലാട്ടിക്കുന്നേൽ ജോർജ് ആണ് (50) അറസ്റ്റിലായത്. 'റോങ് നമ്പർ' എന്ന കോഡ് ആയിരുന്നു മദ്യം വിൽക്കുന്നതിനായി ഇയാൾ ഉപയോഗിച്ചിരുന്നത്. You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS] ഫോണിലൂടെ ആയിരുന്നു ഇയാൾ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. കാറിനെ സഞ്ചരിക്കുന്ന ബാർ ആക്കി മാറ്റിയ ഇദ്ദേഹം ഇടപാട് നടത്താൻ വേണ്ടി ഉപയോഗിച്ചിരുന്ന രഹസ്യ കോഡ് ആയിരുന്നു 'റോങ് നമ്പർ'. ഇക്കാര്യം എക്സൈസ് വകുപ്പിന് ചോർന്ന് കിട്ടുകയായിരുന്നു. തുടർന്ന് ഇതേ കോഡ് ഉപയോഗിച്ച് എക്സൈസ് സംഘം ജോർജിനെ വിളിച്ചു വരുത്തുകയും തന്ത്രപരമായി കുടുക്കുകയുമായിരുന്നു.
advertisement
വ്യത്യസ്തമാണ് ജോർജിന്റെ രീതികൾ. ഫോണിൽ വിളിച്ച് ഓർഡർ നൽകുന്നവർക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കുന്നതാണ് ജോർജിന്റെ രീതി. വിവിധ ബ്രാൻഡുകളിൽ ഉള്ള 35.5 ലിറ്റർ മദ്യം ജോർജിന്റെ കാറിൽ നിന്ന് എക്സൈസ് കണ്ടെടുക്കുകയായിരുന്നു. കാറിൽ നിന്ന് കണ്ടെത്തിയതിൽ അര ലിറ്റർ വീതമുള്ള 59 കുപ്പികളും ഒരു ലിറ്റർ വീതമുള്ള ആറു കുപ്പികളും ഉണ്ടായിരുന്നു.
മദ്യവിൽപ്പന കൂടുതലും നടന്നിരുന്നത് ഡ്രൈ ഡേ ദിവസങ്ങളിൽ ആയിരുന്നു. പ്രിവന്റീവ് ഓഫീസർ ആയ സി യു ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.