ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ
Last Updated:
ഇത്തരം പാമ്പുകൾ അഥവാ കോൺ സ്നേക്കുകൾ രക്ഷപ്പെടലിൽ വിദഗ്ദരാണ്. ചെറിയ ഒരു വിടവ് കണ്ടാൽ അതിൽ കൂടെ രക്ഷപ്പെടാൻ കഴിയുന്നവരാണ് ഇത്തരം പാമ്പുകളെന്നും അതു കൊണ്ട് വളർത്തുന്നവർക്ക് അതീവ ശ്രദ്ധ വേണമെന്നും അവർ പറഞ്ഞു.
പാമ്പുകൾ പല തരത്തിലുണ്ട്. അത് എവിടെ എപ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നൊന്നും പ്രതീക്ഷിക്കാൻ കൂടി കഴിയില്ല. കാരണം, പല തരത്തിലും പല നിറത്തിലും പല വലുപ്പത്തിലും പല വിധത്തിലുമാണ് പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ നാട്ടിൽ വീടിന്റെ പരിസരത്ത് ഒക്കെ പാമ്പിനെ കണ്ടാൽ മിക്കവാറും പേർ ആദ്യം തല്ലിക്കൊല്ലുക ആയിരിക്കും ചെയ്യുന്നത്. മുന്തിയ ഇനം പാമ്പാണെങ്കിൽ പാമ്പ് പിടുത്തക്കാരെ വിളിക്കും. ചിലപ്പോൾ വനം വകുപ്പ് ഉദ്യേഗസ്ഥരെ ആയിരിക്കും വിളിക്കുക.
വീടിനു പുറത്ത് പാമ്പിനെ കാണുന്നതു പോലെയല്ല വീടിന് അകത്ത് പാമ്പിനെ കാണുന്നത്. ചിലർ ജീവനും കൊണ്ട് ഓടും. മറ്റ് ചിലർ പൊലീസിനെ തന്നെ വിളിക്കും. അങ്ങനെ ഒരു പാമ്പിനെ കണ്ട സംഭവം ആണ് പറഞ്ഞു വരുന്നത്. ബ്രിട്ടണിലാണ് സംഭവം. ഊണുമുറിയുടെ ഒരു മൂലയിൽ ആണ് ഓറഞ്ച് നിറത്തിലുള്ള പരിചയമില്ലാത്ത ഒരു വസ്തു വീട്ടുടമസ്ഥൻ കണ്ടത്. മുറിയുടെ മൂലയിൽ അപൂർവ നിറത്തിലുള്ള ഈ പാമ്പിനെ കണ്ട വീട്ടുടമസ്ഥൻ ഞെട്ടി.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]ഉടൻ തന്നെ ബ്രിട്ടണിലെ മൃഗ സംരക്ഷകരെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അന്വേഷിച്ചു വന്നപ്പോൾ ബ്രിട്ടണിൽ കണ്ടെത്തിയ ഈ പാമ്പ് ബ്രിട്ടൺ സ്വദേശി അല്ല, നോർത്ത് അമേരിക്കൻ സ്വദേശിയായ പാമ്പാണ് ഇങ്ങ് ബ്രിട്ടണിലെ ഒരു വീട്ടിലെ ഊണുമുറിയിൽ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലണ്ടിലെ ലിൻകോണിലെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.
advertisement
ഊണു മുറിയുടെ ഒരു മൂലയിൽ പാമ്പിനെ കണ്ടെത്തിയെങ്കിലും പാമ്പ് അനങ്ങുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ പൊലീസിനെയും വിളിച്ചു വരുത്തി. പൊലീസ് ആണ് യു കെയിലെ ഏറ്റവും വലിയ മൃഗസംരക്ഷണ ചാരിറ്റി സംഘടനയായ ആർ എസ് പി സി എയെ വിവരം അറിയിച്ചത്. ഇൻസ്പെക്ടർ കേറ്റ് ബറിസ് വീട്ടുകാരോട് പ്രതികരിക്കുകയും നോർത്ത് അമേരിക്കയിൽ കാണപ്പെടുന്ന ഓറഞ്ച് പാമ്പിനെ പിടി കൂടുകയുമായിരുന്നു.
advertisement
വീടിനുള്ളിൽ ഒരു പാമ്പിനെ കണ്ടെത്തിയത് പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തിയെന്ന് ബറിസ് പറഞ്ഞു. ഇത്തരമൊന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരിക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. അതേസമയം, പ്രദേശത്ത് ആരുടെയെങ്കിലും വീട്ടിൽ നിന്ന് ഓറഞ്ച് കോൺ സ്നേക്കിനെ കാണാതായിട്ടുണ്ടെങ്കിൽ ആർ എസ് പി സി എയെ ബന്ധപ്പെടണമെന്നും ബറീസ് അറിയിച്ചു.
ഈ പാമ്പ് രക്ഷപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പാമ്പിനെ വളർത്തുന്നവർ അവയുടെ സംരക്ഷണം പൂർണമായും ഉറപ്പു വരുത്തണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അവർ വ്യക്തമാക്കി. ഇത്തരം ജീവികളെ വളർത്തുന്നവർ അവയുടെ സുരക്ഷിതത്വം പൂർണമായും ഉറപ്പാക്കണമെന്നും സുരക്ഷിതമായ രീതിയിൽ പൂട്ടിയിട്ട് വളർത്തണമെന്നും ബറിസ് നിർദ്ദേശിച്ചു. ഇത്തരം പാമ്പുകൾ അഥവാ കോൺ സ്നേക്കുകൾ രക്ഷപ്പെടലിൽ വിദഗ്ദരാണ്. ചെറിയ ഒരു വിടവ് കണ്ടാൽ അതിൽ കൂടെ രക്ഷപ്പെടാൻ കഴിയുന്നവരാണ് ഇത്തരം പാമ്പുകളെന്നും അതു കൊണ്ട് വളർത്തുന്നവർക്ക് അതീവ ശ്രദ്ധ വേണമെന്നും അവർ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2021 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ