TRENDING:

Idukki Dam | മീന്‍പിടിത്തം, കുളി, തുണി അലക്ക്, സെല്‍ഫി, ലൈവ് നിരോധിച്ചു; ഡാം തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉയര്‍ത്തി 50 cm വീതം 100 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡാം(Iduki dam) തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍(Taking Selfie), ഫേസ്ബുക്ക് ലൈവ്(Facebook Live) എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.
ഇടുക്കി ആർച്ച് ഡാം
ഇടുക്കി ആർച്ച് ഡാം
advertisement

ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി

ഇടുക്കി ഡാം(Idukki Dam) തുറക്കാന്‍ തീരുമാനം. നാളെ രാവിലെ 11 മണിയ്ക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 2398.86 അടിയില്‍ ജലനിരപ്പ് എത്തും.

ചൊവ്വാഴ്ച രാവിലെ ഇടുക്കി ഡാം(ചെറുതോണി) തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

advertisement

അതേസമയം വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്ത് കക്കി ഡാം തുറന്നു. ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 

Also Read-PSC Exam Postponed| മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റി

പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറില്‍ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദ്ദേശം.

advertisement

Also Read- Kerala Rains| മാർട്ടിനും കുടുംബവും ഇനി ഉറങ്ങും രണ്ട് കല്ലറകളിൽ; വിതുമ്പലോടെ ആറുപേർക്കും വിടനൽകി കാവാലി

അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണി മുതല്‍ ഷട്ടര്‍ പരമാവധി 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ 10 സെ. മീറ്ററില്‍ നിന്ന് 13 സെ. മീറ്ററായി ഉയര്‍ത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki Dam | മീന്‍പിടിത്തം, കുളി, തുണി അലക്ക്, സെല്‍ഫി, ലൈവ് നിരോധിച്ചു; ഡാം തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories