TRENDING:

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു

Last Updated:

ആഹാരം കഴിക്കവെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയ യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് തമന്നയിൽ നസീർ- ഷാമില ദമ്പതികളുടെ മകളും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം.
advertisement

Also Read- 'വിശ്വാസ് മേത്തയല്ല, ഇത് അവിശ്വാസ് മേത്ത; മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തണം'

ശ്വാസ തടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആരോഗ്യ ഭവനിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. ആറുമാസം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.

Also Read-തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം;ദേവിയുടെ ആഭരണവും ജീവനക്കാർക്കുള്ള ശമ്പളവും മോഷ്ടിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാട്ട് ചികിത്സാവിഭാഗം ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു ഫാത്തിമ. ആഹാരം കഴിക്കവെ  ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേ മുക്കാലോടെ മരണം സംഭവിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories