സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ അറിയിക്കും. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്. വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യെപ്പെടരുതെന്ന് മാധ്യമ സ്ഥാപനങ്ങളോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
You may also like:Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]കോട്ടയത്ത് നഗരസഭകളിൽ ആധിപത്യം ഉറപ്പിച്ച് UDF; ആറിൽ അഞ്ചു നഗരസഭകളിലും UDF ഭരണം [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]
advertisement
സര്‍ക്കാരിനോട് സമസ്തയ്ക്ക് വിയോജിപ്പുകളൊന്നുമില്ലെന്നും പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും സമസ്ത പണ്ഡിത സഭാ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തുടരുകയാണെങ്കില്‍ സമസ്ത തുറന്ന് എതിര്‍ക്കുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കിയിരുന്നു. ഉമര്‍ ഫൈസിയുടെ പ്രഖ്യാപനം സമസ്തയുടെ നിലപാടാണെന്ന വ്യാഖ്യാനമുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാത്ത സമസ്ത എന്തിന് ഇത്തരം അഭിപ്രായം പറയണമെന്ന നിലപാട് സംഘടനയിലും ഉയര്‍ന്നു.
നേരത്തെ വർഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ സമസ്ത അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി ജിഫ്രി തങ്ങള്‍ രംഗത്തു വന്നത്.
നേരത്തെ മുസ്ലിം ലീഗിന് രാഷ്ട്രീയ പിന്തുണ നല്‍കിയിരുന്ന സമസ്ത കുറച്ചുകാലമായി സ്വതന്ത്ര രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചില ഘട്ടങ്ങളില്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്.