TRENDING:

വ്യാജ വാർത്തകൾ കണ്ടെത്താനുള്ള സർക്കാർ സമിതിയിൽ ശ്രീറാം വെങ്കിട്ടരാമനും; നാമനിർദ്ദേശം ചെയ്തത് ആരോഗ്യ വകുപ്പ്

Last Updated:

ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറി എന്ന നിലയിൽ വകുപ്പിനെ പ്രതിനിധീകരിച്ചാണ് ശ്രീറാം ഫാക്ട് ചെക്ക് സമിതിയിലെ അംഗമായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വ്യാജവാർത്തകൾ കണ്ടെത്താനുള്ള പി.ആർ.ഡിയുടെ ഫാക്ട് ചെക്ക് സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനെയും ഉൾപ്പെടുത്തി സർക്കാർ. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറി എന്ന നിലയിൽ വകുപ്പിനെ പ്രതിനിധീകരിച്ചാണ് ശ്രീറാം ഫാക്ട് ചെക്ക് സമിതിയിലെ അംഗമായത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ ഇക്കഴിഞ്ഞ മാർച്ചിലാണ് സർവീസിൽ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറി പദവിയിലേക്കായിരുന്ന നിയമനം. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും ശ്രീറാമിന് സർക്കാർ നൽകിയിരുന്നു.
advertisement

കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ മാധ്യമ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് ശ്രീറാമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ തയാറായത്. അതേസമയം കേസുമായി ബന്ധപ്പെട്ട് മൂന്നുതവണ കോടതി നോട്ടീസ് നൽകിയിട്ടും ശ്രീറാം ഹാജരായിട്ടില്ല.

Also Read കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം

കോവിഡ് കാലത്തെ വ്യാജ വാർത്തകൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പി.ആർ.ഡി.യിൽ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിച്ചത്. പി.ആർ.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പോലീസ്, ഐ.ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. സൈബർ സെക്യൂരിറ്റി വിദഗ്‌ധൻ, ഫാക്ട് ചെക്കിങ് വിദഗ്‌ധൻ, സൈബർ ഡോം, ഫൊറൻസിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, സി-ഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

advertisement

വ്യാജവാർത്തകൾ കണ്ടെത്തി നിയമ നടപടിക്ക് പൊലീസിന് കൈമാറുക, തെറ്റായ വാർത്തകളുടെ യാഥാർഥ്യം ജനങ്ങളെ അറിയിക്കുക എന്നിവായാണ് ഫാക്ട് ചെക്ക് വിഭാഗത്തിൻറെ ചുമതലകൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ വാർത്തകൾ കണ്ടെത്താനുള്ള സർക്കാർ സമിതിയിൽ ശ്രീറാം വെങ്കിട്ടരാമനും; നാമനിർദ്ദേശം ചെയ്തത് ആരോഗ്യ വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories