Sriram Venkitaraman| കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ശ്രീറാമിന് അന്ത്യശാസനം

Last Updated:

രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) നിർദേശിച്ചു. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരായിരുന്നില്ല. എന്നാൽ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
Also Read- കേന്ദ്രസർക്കാരിന്‍റെ നൂറിലധികം കമ്പ്യൂട്ടറുകളിൽ മാൽവെയർ ആക്രമണം
അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി വഫയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു എന്നാല്‍ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. വിവിധാ കാരണങ്ങള്‍ പറഞ്ഞാണ് ശ്രീറാം കോടതിയിൽ ഹാജരാകാതെ മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി ശ്രീറാം അടുത്തമാസം 12 ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്.
advertisement
ഫെബ്രുവരി 24ന് കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
advertisement
മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍റെ സമീപമുണ്ടായ അപകടത്തിൽ തുടക്കം മുതൽ ശ്രീറാമിനെ രക്ഷിക്കാൻ നടന്ന ഉന്നതതല നീക്കങ്ങൾ കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പൊലീസ് മടിച്ചുനിന്നു.
ശ്രീറാം മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് പറഞ്ഞുവിടുകയായിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ മാത്രം കേസെടുത്തു. സ്വകാര്യ ആശുപത്രിയിൽ വളരെ വൈകി നടത്തിയ പരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ കഴിയാത്തത് കേസ് ശ്രീറാമിന് അനുകൂലമായി. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ഇത് ശരിയല്ലെന്ന വഫ തന്നെ മൊഴി നൽകി.
advertisement
ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തതിന് പിന്നാലെ ശ്രീറാമിനെ സസ്പെന്റ് ചെയ്തു. ശ്രീറാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ആശുപത്രിയിൽ താമസത്തിന് അവസരമൊരുക്കി. ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടുകൾ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മർദ്ദത്തിനൊടുവിൽ ചീഫ് സെക്രട്ടറിയുടെ ശുപാർശ പ്രകാരം ശ്രീറാമിനെ സർവീസിലേക്ക് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sriram Venkitaraman| കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ശ്രീറാമിന് അന്ത്യശാസനം
Next Article
advertisement
Love Horoscope September 24 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24-ലെ പ്രണയഫലം അറിയാം

  • ക്ഷമയും ശാന്തതയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

  • വികാരങ്ങള്‍ നിയന്ത്രിച്ച് ശാന്തവും യുക്തിസഹവുമായും സംസാരിക്കുക.

View All
advertisement