മറ്റ് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ കൂടെ തന്നെ മരണനിരക്കും വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിൽ ജീവിതശൈലീ രോഗികൾ കൂടുതലുള്ള അവസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ മരണനിരക്ക് വർദ്ധിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ, അതിനെ മറികടക്കാൻ സാധിച്ചു.
You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോമിന് ജെ. തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡി [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]
advertisement
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെല്ലാം ഒരുമിച്ചു ചേർന്നുള്ള ശ്രമത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമുള്ളവരാണ് കേരളത്തിൽ ഉള്ളവരെങ്കിലും ജീവിതശൈലീ രോഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി. ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും ചിട്ടയായ പരിശ്രമത്തിന് എല്ലാവരും പിന്തുണ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
